HOME
DETAILS

സൗഹൃദം വിളംബരം ചെയ്ത് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ്

  
Web Desk
May 27, 2024 | 2:50 PM

sadiqali shihab thangal sneha sadass at kozhikode

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സ്‌നേഹസദസ്സ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് കടവ് റിസോര്‍ട്ടിലാണ് സംഗമം നടന്നത്. 

നമ്മുടെ സംസ്‌കാരത്തെയും, അടുത്ത തലമുറയെയും സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വര്‍ഗീയതക്ക് ഇടം നല്‍കാത്ത നാടാണ് കേരളമെന്നും, അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹ സദസിന്റെ സന്ദേശം രാജ്യം മുഴുവന്‍ വേണമെന്നും അതിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'വിശ്വാസം ദൃഢമാകുന്നതിനനുസരിച്ച് വിശ്വാസികളില്‍ ഉണ്ടാകുന്ന ഉത്തമ ഗുണമാണ് സൗഹൃദമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്‌നേഹവും സൗഹാര്‍ദങ്ങളും പല നിലക്കും ആകാം. പരിശുദ്ധമായ ദീന്‍ അതൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മതങ്ങള്‍ തമ്മിലും കക്ഷികള്‍ തമ്മിലും മുന്നണികള്‍ തമ്മിലും മാതാ പിതാക്കളും മക്കളും തമ്മിലും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലും വ്യത്യസ്ത രീതിയില്‍ ഉള്ള സ്‌നേഹം അനിവാര്യമാണ്. അതൊക്കെ പഠിപ്പിച്ച മതമാണ് ഇസ്‌ലാം. 

ഇസ്‌ലാം  ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും ഉത്തമ സന്ദേശം ആകുന്ന സ്‌നേഹസദസുകള്‍ കേരളത്തിന്റെ പുറത്തേക്കും വ്യാപിക്കുന്നതിനുള്ള യാത്രകള്‍  നടത്തണമെന്ന് സാദിഖലി തങ്ങളോട്  അഭ്യര്‍ത്ഥിക്കുന്നു. ഈ സ്‌നേഹസംഗമം ചരിത്ര സംഗമമാണ്. എല്ലാ ജീവജാലങ്ങളോടും സ്‌നേഹം കൈമാറാനാണ്  ഇസ്‌ലാമിന്റെ അധ്യാപനം. അത് സ്വീകരിച്ച് ഇതുപോലുള്ള സ്‌നേഹസംഗമങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ജിഫ്രി തങ്ങള്‍ തങ്ങള്‍ ആഹ്വാനം ചെയ്തു.


വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായ കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സാദിഖലി തങ്ങള്‍ എല്ലാ ജില്ലകളിലും സൗഹാര്‍ദ സദസ് നടത്തിയിരുന്നു. ഇതിന്റെ വാര്‍ഷികമായാണ് സ്‌നേഹ സദസ് സംഘടിപ്പിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; കൊല്ലം കോസ്റ്റൽ സ്റ്റേഷനിലെ പൊലിസുകാരനെതിരെ കേസ്

crime
  •  10 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  10 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  10 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  10 days ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  10 days ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  10 days ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  10 days ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  10 days ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  10 days ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  10 days ago