HOME
DETAILS

ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നു;റഫയില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങള്‍ പലായനം ചെയ്തു

  
Web Desk
May 28, 2024 | 3:16 PM

1M flee Rafah in 3 weeks says UN refugee agency

ഗാസയില്‍ ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ തുടരവെ മൂന്നാഴ്ചക്കുള്ളില്‍ ഏകദേശം 10 ലക്ഷം ഫലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) അറിയിച്ചു. റഫയില്‍ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവിടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സഹായവും സംരക്ഷണവും നല്‍കുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

റഫയിലെ ആശുപത്രികള്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇന്തോനേഷ്യന്‍ ഫീല്‍ഡ് ആശുപത്രിയിലെ മുകള്‍ നിലയില്‍ കഴിഞ്ഞദിവസം ഇസ്‌റാഈല്‍ സൈന്യം ബോംബിട്ടിരുന്നു. ഇവിടെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഇവിടെ അഭയം പ്രാപിച്ച ഫലസ്തീനി കുടുംബങ്ങളും ദുരിതത്തിലാണ്.

റഫയിലെ കുവൈത്ത് സ്‌പെഷാലിറ്റി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇതോടെ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  3 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  3 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  3 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago