സാധാരണക്കാരുടെ ആധാര്‍ തട്ടിയെടുത്തും വ്യാജ അക്കൗണ്ടുണ്ടാക്കിയും കേരളത്തില്‍ വന്‍ ജിഎസ്ടി വെട്ടിപ്പ്
തിരുവനന്തപുരം: ഓപ്പറേഷന്‍ പാം ട്രീ കണ്ടെത്തിയത് ആക്രി വ്യാപാരത്തിന്റെ മറവിലെ നികുതി വെട്ടിപ്പ്. അതിഥി തൊഴിലാളികളുടെയും ദരിദ്രരുടെയും ആധാര്‍ വിവരങ്ങള്‍ വിലയ്ക്ക് വാങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതുപയോഗിച്ച് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളുണ്ടാക്കി, വ്യാജ ഇടപാടുകള്‍ കാണിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ വന്‍ ശൃഘംലയുണ്ടെന്നും കൂടതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നും സ്റ്റേറ്റ് ജിഎസ്ടി വ്യക്തമാക്കി.
സ്റ്റീല്‍ വ്യാപാരികള്‍ക്ക് ആക്രി വില്‍ക്കുന്ന വന്‍ ശൃംഘലയാണ് നികുതി വെട്ടിപ്പിന് പിന്നിലെന്നും കൃത്യമായ രേഖകളില്ലാതെയും നികുതിയടക്കാതെയും സാധാരണ ആക്രിക്കടക്കാരില്‍ നിന്ന് ഇവര്‍ ആക്രിവാങ്ങിക്കൂട്ടും. വ്യാജ ജിഎസ്ടി ബില്ലുകള്‍ ചമച്ച് ഈ ഇടപാടിന്റെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടിച്ചെടുക്കുകയും ചെയ്യും.
ഒരു നികുതിയും അടയ്ക്കാതെ ഈ ആക്രി വന്‍കിട കമ്പനികള്‍ക്ക് ഇതു മറിച്ചുവില്‍ക്കും. ഇങ്ങനെയാണ് തട്ടിപ്പ് രീതിയുള്ളത്. അതിഥി തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സാധാരണക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ നേടിയെടുത്താണ് ഈ വെട്ടിപ്പ് നടത്തുന്നത്. തുച്ഛമായ തുകയ്ക്ക് ആധാര്‍ വിവരങ്ങള്‍ വാങ്ങുകയും ഈ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ജിഎസ്ടി രജിസ്‌ട്രേഷനുമെടുക്കും. ഇത് വച്ച് വ്യാജ ബില്ലുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പിനിരയായ സാധാരണക്കാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നും ജിഎസ്ടി വകുപ്പ് സൂചന നല്‍കുന്നു. ഇന്നലെ എറണാകുളത്ത് നിന്ന് പിടികൂടിയ, ഉസ്മാന്‍ പുല്ലാക്കല്‍ തട്ടിപ്പ് സംഘത്തിലെ മൂഖ്യസൂത്രധാരില്‍ ഒരാള്‍ മാത്രമാണ്. ഇയാളുടെ വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഈ സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കുറിച്ച് ജിഎസ്ടി വകുപ്പിന് വിവരം കിട്ടിയിട്ടുണ്ടെന്നും സംസ്ഥാനവ്യാപകമായി 100ല്‍ അധികം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വെട്ടിപ്പിന്റെ ആഴം വ്യക്തമായതെന്നും ജിഎസ്ടി ഇന്റലിജന്‍സ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."