HOME
DETAILS

അല്‍ ഐനില്‍ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു

  
June 10, 2024 | 1:44 PM

New Lulu Hypermarket opened in Al Ain

അല്‍ ഐന്‍: യു.എ.ഇയുടെ പൂന്തോട്ട നഗരമായ അല്‍ ഐനില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായ സനാഇയക്കടുത്ത അല്‍ അജയാസിലുള്ള ഹൈപര്‍ മാര്‍ക്കറ്റ് യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ മുന്‍ അംഗം ശൈഖ് സാലിഹ് ബല്‍ റക്കാദ് അല്‍ ആമിരി ഉദ്ഘാടനം ചെയ്തു.

40,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപര്‍ മാര്‍ക്കറ്റില്‍ സൂപര്‍ മാര്‍ക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്‌ട്രോണിക്‌സ്, സ്റ്റേഷനറി തുടങ്ങിയ വിഭാഗങ്ങളുണ്ട്. ലുലു ഗ്രൂപ്പിന്റെ അല്‍ ഐനിലെ പതിനാറാമത്തെ ഹൈപര്‍ മാര്‍ക്കറ്റാണിത്. വിവിധ ജനസമൂഹങ്ങളെ സേവിക്കാനായി ലുലു ഗ്രൂപ് ആരംഭിച്ച ഹൈപര്‍ മാര്‍ക്കറ്റ് പ്രദേശത്ത് താമസിക്കുന്നവര്‍ക്കും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി പറഞ്ഞു. 

അടുത്ത വര്‍ഷാവസാനത്തോടെ അല്‍ ഐനില്‍ മൂന്ന് പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. ഉള്‍പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും ദീര്‍ഘ ദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. യു.എ.ഇ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് അദ്ദേഹം നന്ദി  പറഞ്ഞു. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം, ലുലു അല്‍ ഐന്‍ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago