HOME
DETAILS
MAL
വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല; അച്ഛനെ മകന് തീകൊളുത്തി കൊന്നു
June 11 2024 | 15:06 PM
തൊടുപുഴ: ഇടുക്കി മാങ്കുളത്ത് വിവാഹം കഴിക്കാന്‍ പണം നല്‍കാത്ത വൈരാഗ്യത്തില്‍ മകന് അച്ഛനെ തീകൊളുത്തി കൊലപ്പെടുത്തി. മാങ്കുളത്ത് പാറേക്കുടിയില് തങ്കച്ചന് അയ്യപ്പനാണ് മരിച്ചത്. സംഭവത്തില്‍ മകന് ബിബനെ പൊലിസ് അറസ്റ്റ് ചെയ്തു. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലിസ് കണ്ടെത്തി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സംഭവത്തിന് പിന്നാലെ കൊലപാതകമാണെന്ന സംശയത്തില്‍ മകനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബിബന് ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വന്നതിനും അച്ഛനുമായി കലഹിച്ചതിനും ദൃക്സാക്ഷികളുണ്ട്. പിന്നാലെയാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."