കുവൈത്ത് തൊഴിലാളി ക്യാംപിലെ തീപിടിത്തം: മരണം 41 കവിഞ്ഞു, 43 പേര്‍ക്ക് ഗുരുതര പരുക്ക്
ദുബൈ/കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 30 ലേറെ പേർ മരണപ്പെട്ടിട്ടുണ്ട്. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കാം. മലയാളികളാണ് ഇവിടെ താമസിക്കുന്നവരിൽ അധികവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്,
കുവൈത്ത്‌സിറ്റി: ജൂണ്‍ 12, കുവൈത്തില്‍ ഇന്ന് പുലര്‍ച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റു വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് മങ്കെഫ് ബ്‌ളാക്ക് നാലിലുള്ള കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്.പരിക്കേറ്റ 21 പേരെ അദാന്‍ ആശുപത്രിയിലും 11 പേരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലും 4 പേരെ ജാബിര്‍ ആശുപത്രിയിലും 6 പേരെ ഫര്‍വാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്. മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.
താഴെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് പലരും ചാടിയത് മൂലം ചിലര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് തീ അണച്ചത്.കെട്ടിടത്തിന്റെ താഴെ നിലയില്‍ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയര്‍ ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ബിൽഡിംഗ് ഓണറേയും കമ്പനി ഓണറെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."