സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം; തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസര്‍ ആത്മഹത്യ ചെയ്തു
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ 18കാരി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ തിരുമല കുന്നപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി വീട്ടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിക്കുകയായിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം.നിരവധി കമന്റുകളാണ് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. ഇപ്പോള്‍ സുഹൃത്തുക്കള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."