HOME
DETAILS
MAL
ഹോട്ടലിലെ അതേ രുചിയില്‍ വീട്ടിലും തയ്യാറാക്കാവുന്ന അപ്പം
Web Desk
June 25 2024 | 05:06 AM
വളരെ എളുപ്പത്തില്‍ മാവ് അരച്ചയുടനെ നല്ല മൊരിഞ്ഞ അപ്പം ചുട്ടെടുക്കാം.
ചൂടോടെ ഫിഷ് മോളിയോ ബാജിയോ കൂട്ടി കഴിക്കാം
പച്ചരി - രണ്ട് കപ്പ്
ചോറ് -അരകപ്പ്
തേങ്ങ ചിരകിയത് -ഒരു കപ്പ്
ഇസ്റ്റ് - ഒരുടീസ്പൂണ്‍
പഞ്ചസാര - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ പച്ചരി ഇടുക. ഇതിലേക്ക് തേങ്ങയും ചോറും പഞ്ചസാരയും ഉപ്പും ഈസ്റ്റും ചേര്‍ത്തതിനു ശേഷം അരി മുങ്ങാന്‍ പാകത്തില്‍ വെള്ളമൊഴിച്ച് തലേദിവസം കുതിര്‍ത്തുവയ്ക്കുക. ഇനി രാവിലെ എഴുന്നേറ്റയുടന്‍ ഇത് മിക്സിയിലൊന്നു അടിച്ചെടുത്ത് അപ്പോള്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. അടിപൊളി വെള്ളപ്പം റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."