ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; വ്യക്തതവരുത്തി ഐആര്‍സിടിസി
ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്ത ഐഡിയില്‍നിന്ന് ഓണ്‍ലൈനായി സുഹൃത്തുക്കള്‍ക്കോ മറ്റോ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് റെയില്‍വേ. അത്തരത്തില്‍ ഒരു നടപടി റെയില്‍വേയോ ഐആര്‍സിടിസിയോ സ്വീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
The news in circulation on social media about restriction in booking of e-tickets due to different surname is false and misleading. pic.twitter.com/xu3Q7uEWbX
— IRCTC (@IRCTCofficial) June 25, 2024
റെയില്‍വേ ബോര്‍ഡ് ഗൈഡ്‌ലൈനുസരിച്ച് ആരുടെ അക്കൗണ്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഐആര്‍സിടിസി അറിയിച്ചു. സാധാരണയായി ഒരു ഐഡിയില്‍ നിന്ന് പ്രതിമാസം 12 ടിക്കറ്റ് ബുക്ക് ചെയ്യാം. ആധാര്‍ സ്ഥിരീകരിച്ച യൂസറിന് 24 ടിക്കറ്റുകളും മാസത്തില്‍ ബുക്ക് ചെയ്യാം.
എന്നാല്‍, ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നും കുറിപ്പിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."