കണ്ണൂര്‍ എയര്‍പോര്‍ട്ട് വിളിക്കുന്നു; നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ അവസരം; അപേക്ഷ ജൂലൈ 10 വരെ
കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. നല്ല ശമ്പളത്തില്‍ താല്‍ക്കാലികമെങ്കിലും എയര്‍പോര്‍ട്ട് ജോലി നേടാനുള്ള മികച്ച അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
1. സൂപ്പര്‍വൈസര്‍ ARFF = 2 ഒഴിവുകള്‍.
2. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്1 = 5 ഒഴിവുകള്‍.
3. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) =5 ഒഴിവുകള്‍.
പ്രായപരിധി
സൂപ്പര്‍വൈസര്‍ ARFF = 45 വയസ് വരെ
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്1 = 40 വയസ് വരെ.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) = 35 വയസ് വരെ.
വയസിളവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
ശമ്പളം
1. സൂപ്പര്‍വൈസര്‍ = 42,000 രൂപ.
2. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്1 = 28,000 രൂപ.
3. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) = 25,000 രൂപ.
യോഗ്യത
സൂപ്പര്‍വൈസര്‍ ARFF
+2 പാസ്സ് ICAO അംഗീകൃത പരിശീലന കേന്ദ്രത്തില്‍ നിന്ന് BTC സാധുവായ ഹെവി വെഹിക്കിള്‍ ലൈസന്‍സ്
ഒരു വിഭാഗത്തില്‍ കുറഞ്ഞത് 7 വര്‍ഷത്തെ പരിചയം കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഉള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ സര്‍വീസസ് സൂപ്പര്‍വൈസറി റോള്‍
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്1
+2 പാസ്സ് ICAO അംഗീകൃത പരിശീലന കേന്ദ്രത്തില്‍ നിന്ന് BTC സാധുവായ ഹെവി വെഹിക്കിള്‍ ലൈസന്‍സ്
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി അല്ലെങ്കില്‍ BLS നല്‍കുന്ന പ്രഥമശുശ്രൂഷ സര്‍ട്ടിഫിക്കറ്റ് കൂടാതെ ഇന്ത്യന്‍ ആശുപത്രികളില്‍ നിന്നുള്ള സിപിആര്‍ പരിശീലനം നേടിയ അല്ലെങ്കില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന്
കുറഞ്ഞത് 0306 വര്‍ഷത്തെ പരിചയം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ സര്‍വീസസ്
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ)
+2 പാസ്സ് ICAO അംഗീകൃത പരിശീലന കേന്ദ്രത്തില്‍ നിന്ന് BTC സാധുവായ ഹെവി വെഹിക്കിള്‍ ലൈസന്‍സ്
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി അല്ലെങ്കില്‍ BLS നല്‍കുന്ന പ്രഥമശുശ്രൂഷ സര്‍ട്ടിഫിക്കറ്റ് കൂടാതെ ഇന്ത്യന്‍ ആശുപത്രികളില്‍ നിന്നുള്ള സിപിആര്‍ പരിശീലനം നേടിയ അല്ലെങ്കില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന്
ഒരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ സര്‍വീസസില്‍ 0 – 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 10ന് വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ജോലിയുടെ കാലാവധി, സെലക്ഷന്‍ നടപടികള്‍ എന്നിവയെ കുറിച്ചറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: CLICK HERE
വിജ്ഞാപനം; click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."