HOME
DETAILS

പോർച്ചുഗലല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: റൊണാൾഡോ

  
Web Desk
June 08 2025 | 07:06 AM

Cristiano Ronaldo talks about Spanish football team performance in current era

2026 ഫിഫ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീം ഏതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോ. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിനെ കുറിച്ചാണ് റൊണാൾഡോ സംസാരിച്ചത്. പോർച്ചുഗീസ് മാധ്യമമായ ജോഗോയിലൂടെയാണ് റൊണാൾഡോ സ്പാനിഷ് ടീമിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് സംസാരിച്ചത്.

''തീർച്ചയായും സ്പെയിനാണ്. നമുക്ക് കണ്ടറിയാം കാരണം ചരിത്രപരമായി ഇപ്പോൾ കാര്യങ്ങൾ പഴയ പോലെയല്ല. സ്‌പെയ്ൻ ഇപ്പോൾ പതിവായി വിജയിക്കുന്നുണ്ട്. ഒരു ബെറ്റ് വെക്കേണ്ടി വന്നാൽ സ്‌പെയ്ൻ അവിടെ ഉണ്ടാകുമെന്ന് ഞാൻ പറയും'' റൊണാൾഡോ പറഞ്ഞു. 

ഫുട്ബോളിൽ നിലവിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന ടീമുകളിൽ ഒന്നാണ് സ്പെയ്ൻ. നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരാണ് സ്പെയ്ൻ. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സ്പെയ്ൻ 2024 യൂറോ കപ്പ് സ്വന്തമായിട്ടുള്ളത്.  നിലവിൽ യുവേഫലീഗിന്റെ കിരീടത്തിനോട് അടുത്തുകൊണ്ടിരിക്കുകയാണ് സ്പാനിഷ് പട. 

ജൂൺ ഒമ്പതിന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിനെയാണ് സ്പെയ്ൻ നേരിടുക. സെമി ഫൈനലിൽ ഫ്രാൻസിനെ 5-4 എന്ന ആവേശകരമായ സ്കോറിന് പരാജയപ്പെടുത്തിയാണ് നിലവിലെ യൂറോ ചാമ്പ്യന്മാർ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 

ഫ്രാൻസിനെതിരായ മത്സരത്തിൽ 22-ാം മിനുട്ടിൽ നിക്കോ വില്യംസിന്റെ ഗോളിലൂടെയുയാണ് സ്‌പെയ്ൻ ആദ്യം ലീഡ് നേടിയത്. പിനീട് സ്പാനിഷ് ടീം മൂന്ന് മിനുട്ടിനകം ലീഡ് ഉയർത്തി. മൈക്കൽ മെറീനോയാണ് സ്‌പെയിനായി രണ്ടാമത്തെ ഗോൾ നേടിയത്. 54-ാം മിനുട്ടിൽ ലാമിൻ യമാലും പെനൽട്ടി ഗോളും 55-ാം മിനുട്ടിൽ പെഡ്രിയും സ്‌പെയിനായി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി. 67-ാം മിനുട്ടിൽ വീണ്ടും ഗോൾ നേടികോണ്ട് യമാൽ സ്‌പെയിനെ സുരക്ഷിതമായ നിലയിൽ എത്തിച്ചു. 

പിന്നീട് കളിയിലേക്ക് തിരിച്ചുവന്ന ഫ്രാൻസിന്റെ പോരാട്ടവീര്യമാണ് കാണാൻ സാധിച്ചത്. 59-ാം മിനുട്ടിൽ കിലിയൻ എംബപ്പെയും 79-ാം മിനുട്ടിൽ റയാൻ ചെർക്കിയും അധികസമയത്ത് രണ്ടൽ കോലോ മുയാനിയുമാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്.  84-ാം മിനുട്ടിൽ സ്‌പെയിന്റെ ഡാനി വിവിയന്റെ സെൽഫ് ഗോൾ കൂടിച്ചേർന്നതോടെ ഫ്രാൻസിന്റെ തോൽവിഭാരം കുറഞ്ഞു.   

മറുഭാഗത്ത് ജർമ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത റൊണാൾഡോയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമായിരുന്നു പോർച്ചുഗൽ വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ പോർച്ചുഗലിനായി വിജയഗോൾ നേടിയത് റൊണാൾഡോയായിരുന്നു.

Cristiano Ronaldo talks about Spanish football team performance in current era



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്‌ലിംകള്‍ എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ

uae
  •  2 hours ago
No Image

മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്

National
  •  2 hours ago
No Image

'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്

Kerala
  •  3 hours ago
No Image

കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും

Kerala
  •  3 hours ago
No Image

ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

oman
  •  3 hours ago
No Image

'വെളുത്ത വസ്തു സ്‌പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന്‍ കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍

International
  •  3 hours ago
No Image

വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകും; അബൂദബിയിലെ ഫാഹിദ് ഐലന്റിൽ സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നു

uae
  •  3 hours ago
No Image

വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന

Kerala
  •  4 hours ago
No Image

ബഹ്റൈ‌നിൽ ഉഷ്ണതരം​ഗം; താപനില 41°C മുതൽ 44°C വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം

bahrain
  •  4 hours ago
No Image

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം

National
  •  5 hours ago