HOME
DETAILS

സ്കൂൾ വിദ്യാർഥികൾക്ക് ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ നിർബന്ധം 

  
ഐ.പി അബു പുതുപ്പള്ളി
July 08 2024 | 03:07 AM

National Scholarship Portal One-time registration

ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് ഒരു കുട്ടിക്ക് പഠനകാലയളവിലുടനീളം സ്കോളർഷിപ്പ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കാനാകും

 

തിരൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2024-25 അധ്യയന വർഷം മുതൽ നാഷനൽ സ്കോളർഷിപ്പ് പാേർട്ടൽ (എൻ.എസ്.പി) മുഖേന സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ ഒറ്റത്തവണ രജിസ്ട്രേഷൻ നമ്പർ നിർബന്ധമാക്കി. കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ ഡയരക്ടർ ഇതുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരമാണിത് നടപ്പിലാക്കുന്നത്. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് ഒരു കുട്ടിക്ക് പഠനകാലയളവിലുടനീളം നാഷനൽ സ്കോളർഷിപ്പ് പോർട്ടലിലെ സ്കോളർഷിപ്പ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കാനാകും. ഇതിനായി സ്കോളർഷിപ്പ് പോർട്ടലിൻ്റെ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

 കഴിഞ്ഞ വർഷം പോർട്ടൽ മുഖേന സ്കോളർഷിപ്പ് അപേക്ഷ സമർപ്പിച്ചവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നമ്പർ ജനറേറ്റ് ചെയ്യാനായി NSPOTR എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും ഫെയ്സ് ഓതൻ്റിക്കേഷൻ ചെയ്യാനും ആവശ്യപ്പെട്ട് മൊബൈൽ വഴി സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ 2024-25 വർഷം മുതൽ പുതുതായി സ്കോളർഷിപ്പിന് അർഹത നേടുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

One-time registration is now mandatory for school students



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago