കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നില്ലേ... എന്നും കണ്ണാടി നോക്കി മുഖം മിനുക്കുന്ന നമ്മള്‍ക്കറിയുമോ നമ്മുടെ മുഖത്ത് ജീവിക്കുന്ന എട്ടുകാലി ജീവികളെ കുറിച്ച്
നമ്മുടെ തലയില്‍ പേനുള്ളതും നമ്മുടെ വയറിനുള്ളില്‍ പലതരം വിരകളും കൃമികളും ഉള്ളതുമൊക്കെ നമുക്കറിയാവുന്നതാണ്. അതുപോലെ നമ്മുടെ മുഖത്ത് ജീവിക്കുന്ന എട്ടുകാലികളെ അറിയുമോ? കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നില്ലേ... എന്നും കണ്ണാടിയില്‍ നോക്കി മുഖം മിനുക്കുന്ന നമ്മള്‍ ആയിരക്കണക്കിന് എട്ടുകാലിജി ജീവികള്‍ നമ്മുടെ മുഖത്തുള്ളത് കാണുന്നില്ലെന്നുമാത്രം.
ആര്‍ത്രോപോഡ വിഭാഗത്തിലെ വളരെ കുഞ്ഞു ജീവികളാണ് എട്ടുകാലി മൈറ്റുകള്‍. ഇവരുടെ ആവാസ ഭൂമിയാണ് ചന്ദ്രനെപോലെ വിളങ്ങുന്ന നമ്മുടെ മുഖം. മുഖത്തു തന്നെ സുഖിച്ചു ജീവിച്ച് ഭക്ഷണം കഴിച്ച് ഇണ ചേര്‍ന്ന്് മുട്ടയിട്ട് മുഖത്ത് തന്നെ വിസര്‍ജിച്ച് അവിടെ തന്നെ ചത്തുപോകുന്ന ഡെമോഡെക്‌സ് വര്‍ഗത്തില്‍ പെട്ട സസ്തനികളാണിവ.
മുഖത്തു നിന്നു തന്നെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്ന ഫേസ്ഭുക്കുകള്‍(ഫേസ്ബുക്ക് അല്ല). ഡെമോഡെക്‌സ് ഇനത്തില്‍ പെട്ട രണ്ടു തരം മൈറ്റുകളാണ് ഈ ഫേസ് ഭുക്കികള്‍. മനുഷ്യശരീരത്തില്‍ ജീവിക്കുന്നത് രണ്ടു തരം മൈറ്റുകളാണ്.
ഡെമോഡെക്‌സ് ഫോളിക്കുലോറും ഡെമോഡെക്‌സ് ബ്രവീസും. ഡെമോഡെക്‌സ് മൈറ്റുകള്‍ എന്നാണിവയുടെ പേര്. ഇതില്‍ ഡെമോഡെക്‌സ് ഫോളിക്കുലോറം കുറച്ചു വലുതും ഡെമോഡെക്‌സ് ബ്രവിസ് ചെറുതുമാണ്.
കണ്‍പീലി മൈറ്റുകള്‍ തൊലി മൈറ്റുകള്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇതിന് കൃത്യമായ ഒരു മലയാളപദമില്ല. അത് കൊണ്ട് ഇവയെ മൈറ്റ് എന്നു തന്നെ വിളിക്കാം.
ഡെമോഡെക്‌സ് ഫോളിക്കുലോറത്തെയും ബ്രവിസിനെയും കണ്ടാല്‍ നമ്മള്‍ പേടിച്ചുപോകും.
കവിളുകള്‍, മൂക്ക്, പുരികം, കണ്‍പീലി, നെറ്റി എന്നിവടങ്ങളിലാണിവ കൂട്ടമായി ഉണ്ടാവുക. അതുകൊണ്ട് മുഖം കുറേ പ്രാവശ്യം പോയി ഫേസ് വാഷോ മറ്റുമിട്ട് കഴുകിയതു കൊണ്ടൊന്നും കാര്യമില്ല. കാരണം അത്രമേല്‍ ചെറുതാണിത്.
അങ്ങനെയൊന്നും മുഖത്തു നിന്ന് പോവുകയില്ല. നമുക്ക് നോക്കിയാല്‍ കാണാനും പറ്റില്ല. ഇതുകൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവാറില്ല. നമ്മുടെ മുഖത്തല്ലാതെ ഇവര്‍ക്ക് ജീവിക്കാനുമാകില്ല.
രോമക്കുഴികളില്‍ മാത്രം ജീവിക്കാന്‍ പരിണമിച്ച് മാറിയവരാണിവര്‍. ഇവ നമ്മുടെ മുഖത്തെ കുഴികളിലും മൂക്കിന്റെ സൈഡിലും ജീവിക്കുന്നുണ്ട്. അതുപോലെ നമ്മുടെ മുഖത്ത് എണ്ണയുല്‍പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ക്കുള്ളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു ഡെമോഡെക്‌സ് ബ്രെവീസ്. മുഖത്ത് കണ്‍പീലികളാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടം.
വിരയുടെ ആകൃതിയാണിവര്‍ക്ക്. ഇവയുടെ നില്‍പ് രോമക്കുഴിയിലേക്ക് തലതാഴ്ത്തിവച്ച് മറ്റുഭാഗം രോമത്തെ പോലെ മുകളിലേക്ക് നീണ്ടുനില്‍ക്കും. ഇവയ്ക്ക് നാലു ജോടി കാലുകളുമുണ്ട്. പെണ്‍മൈറ്റുകളാണ് വലുപ്പത്തിലുണ്ടാവുക. 14,16 ദിവസമാണ് ഇവരുടെ ആയുസ്. ഇവര്‍ക്ക് പ്രകാശം ഇഷ്ടമല്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ രോമക്കുഴികളില്‍ ഒളിച്ചു കഴിയും. രാത്രികാലങ്ങളിലാണ് സഞ്ചാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."