HOME
DETAILS

സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ വെട്ടിപ്പ്

  
July 11, 2024 | 2:57 AM

2.78 Crore Embezzled from Supplyco Godown


തിരൂർ: സിവിൽ സപ്ലൈസിൻ്റെ തിരൂർ കടുങ്ങാത്ത്കുണ്ടിലെ ഗോഡൗണിൽ 2.78 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. തിരൂർ താലൂക്ക് പരിധിയുള്ള  ഡിപ്പോയിൽ നിന്ന്  അരി, ഗോതമ്പ്, ആട്ട എന്നിവ ഉൾപ്പെടെ  2,78,74,579 രൂപയുടെ റേഷൻ സാധനങ്ങൾ കടത്തിയെന്നാണ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.സംഭവത്തിൽ  വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.  

സപ്ലൈകോ അധികൃതർ പൊലിസിലും പരാതി നൽകി.  കഴിഞ്ഞ വർഷം ആദ്യത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞത്. പിന്നീട് ജൂലൈ മാസത്തിൽ മലപ്പുറം സപ്ലൈകോ ഇൻ്റേണൽ ഓഡിറ്റ് വിഭാഗവും തിരൂർ താലൂക്ക് സപ്ലൈ ഓഫിസറും നടത്തിയ പരിശോധനയിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു. 


2023-24 വർഷത്തെ സ്റ്റോക്ക് വെരിഫിക്കേഷൻ കഴിഞ്ഞ ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ നടത്തിയപ്പോൾ ക്രമക്കേട് വ്യക്തമായി. പിന്നാലെ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫിസിലെ സീനിയർ സൂപ്രണ്ടും തിരൂർ താലൂക്ക് സപ്ലെെ ഓഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും നടത്തിയ പരിശോധനയിൽ റേഷൻ ഉൽപന്നങ്ങളുടെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. സംഭവത്തിൽ കൽപകഞ്ചേരി പൊലിസ് വനിത ജീവനക്കാരുൾപ്പടെയുള്ളവർക്കെതിരേ കേസെടുത്തിട്ടുണ്ട്.  താനൂർ ഡിവൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  3 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  3 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  3 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  3 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  3 days ago