HOME
DETAILS

ലോകത്തിലാദ്യമായി ത്രീ-ഡി പ്രി​ന്റഡ് ഇലക്ട്രിക് അബ്രകളുടെ ട്രയൽ യുഎഇയിൽ ആരംഭിച്ചു

  
July 14, 2024 | 6:57 PM

For the first time in the world, the trial of 3-D printed electric umbrellas has started in the UAE
ലോകത്തിലെ ആദ്യത്തെ ത്രീ-ഡി പ്രിൻ്റഡ് അബ്രകൾ ദുബൈയിൽ ട്രയൽ റൺ ആരംഭിച്ചു. ഇലക്ട്രിക് ബോട്ടുകൾക്ക് ഒരേസമയം 20 യാത്രക്കാരുമായി യാത്ര ചെയ്യാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും കഴിയും. ബോട്ടിൻ്റെ പ്രവർത്തനം നിരീക്ഷിക്കുന്ന റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ട്രയൽ റൺ നടത്തുന്നത്. പരമ്പരാഗത രീതിയിൽ നിർമിച്ച ബോട്ടിന് 11 മീറ്റർ നീളവും 3.1 മീറ്റർ വീതിയും ഉണ്ട്. രണ്ട് 10 കിലോവാട്ട് മോട്ടോറുകളും ലിഥിയം ബാറ്ററികളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ട്രയൽ റണ്ണിൽ ഇല്ക്ട്രിക് അബ്രയുടെ പ്രകടനം ഫൈബർഗ്ലാസ് അബ്രയുമായി താരതമ്യപ്പെടുത്തി നിരീക്ഷിക്കും.

ഇലക്ട്രിക് അബ്രകൾ നിർമാണ സമയം 90 ശതമാനം കുറയ്ക്കുകയും സമുദ്ര ഗതാഗതത്തിനുള്ള ആർടിഎയുടെ പാരിസ്ഥിതിക സുസ്ഥിര മാർ​ഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ത്രീ-ഡി പ്രിൻ്റഡ് ബോട്ടുകളുടെ പരീക്ഷണ ഘട്ടത്തിന് പുറമേ, സുരക്ഷാമാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നതിനായി ദുബൈ ക്രീക്കിലെ പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിക്കും. 
 
ഈ സ്റ്റേഷനുകൾ പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിക്കുന്നതാണ്. നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ചില്ലറ വിൽപന സ്ഥലങ്ങൾ, ജീവനക്കാർക്കും ഓപ്പറേറ്റർമാർക്കും സൗകര്യങ്ങൾ, ബൈക്ക് റാക്കുകൾ കൂട്ടിച്ചേർക്കൽ, കാത്തിരിപ്പ് കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ദുബൈ വാട്ടർ കനാലിൻ്റെ പൂർത്തീകരണത്തിനു ശേഷം സമുദ്ര ഗതാഗത മേഖല കൂടുതൽ പേർ ഉപയോഗപ്പെടുത്തുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  14 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  14 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  14 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  14 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  14 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  14 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  14 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  14 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  14 days ago