HOME
DETAILS

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; പാബ്ല തുറക്കാന്‍ അനുമതി, ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം

  
Web Desk
July 15, 2024 | 2:05 PM

peringalkoothdam-shutteropen-latest

ഇടുക്കി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.

ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഇടുക്കിയിലെ കല്ലാര്‍ക്കുട്ടി, പാബ്ല ഡാം എന്നിവ തുറക്കുന്നതിന് ഇടുക്കി ജില്ലാഭരണകൂടം അനുമതി നല്‍കി. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഈ രണ്ടു ഡാമുകളും തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി ജില്ലയില്‍ മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴ, കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലുമാണ് രാത്രി യാത്രാനിരോധനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  2 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  2 days ago
No Image

രാഷ്ടീയനേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

Saudi-arabia
  •  2 days ago
No Image

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

oman
  •  2 days ago
No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  2 days ago
No Image

എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ

Cricket
  •  2 days ago
No Image

ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി

International
  •  2 days ago
No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  2 days ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  2 days ago