HOME
DETAILS

'ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു' ആസിഫ് അലിയെ പിന്തുണച്ചും രമേഷ് നാരായണനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടും സെലിബ്രിറ്റികളും 

  
Web Desk
July 17, 2024 | 4:35 AM

Celebrities support Asif Ali and criticize Ramesh Narayanan

നടന്‍ ആസിഫ് അലിയെ പുരസ്‌കാര വിതരണ ചടങ്ങില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണന്റെ പ്രവൃത്തിയില്‍ വ്യാപക വിമര്‍ശനമുയരുകയാണ് സോഷ്യല്‍ മീഡിയയിലും പുറത്തും. സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ രമേശ് നാരായണനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. രമേഷ് നാരായണന്റെ ക്ഷമ പറച്ചിലിനൊന്നും ഇതില്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 

ഈ അല്‍പത്തം കാട്ടിയ രമേശ് നാരായണന്‍ എന്ന മുതിര്‍ന്ന സംഗീതജ്ഞനോട് സഹതാപം മാത്രമാണുള്ളതെന്ന് നടന്‍ ശ്രീകാന്ത് മുരളി സമൂഹമാധ്യമത്തില്‍ കുറിച്ചു. 'ഞാന്‍ ദൃക്‌സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയില്‍ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് 'ജി'യോട് എനിക്കുണ്ടായിരുന്ന ബഹുമാനമാണ്. 'എം.ടി' എന്ന ഇതിഹാസത്തിന്റെ മനസ്സില്‍ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നില്‍ ഈ 'അല്പത്തം' കാട്ടിയ രമേശ് നാരായണന്‍ എന്ന മുതിര്‍ന്ന സംഗീതജ്ഞനോട് സഹതാപം മാത്രം' ശ്രീകാന്ത് മുരളി പറഞ്ഞു.

ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും അത് അവഗണിച്ചാണ് ആസിഫ് അലി ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തതെന്ന് നിര്‍മാതാവ് ഷിബു ജി. സുശീലന്‍ പറഞ്ഞു. 'ആസിഫേ നിങ്ങള്‍ എങ്ങും അപമാനപ്പെട്ടിട്ടില്ല, അഹങ്കാരത്തിനും, പുച്ഛത്തിനും, ധാര്‍ഷ്ട്യത്തിനും, കാപട്യത്തിനും പണ്ഡിറ്റ് നേടിയവനാണ് നിങ്ങളുടെ പുഞ്ചിരിയാലും ജനങ്ങളാലും അപമാനം നേരിട്ടത്. സഹപ്രവര്‍ത്തകനോട് ഇങ്ങനെ പെരുമാറുന്ന സംഗീത പണ്ഡിറ്റ് മറ്റുള്ളവരോട് എങ്ങനെയാവും പെരുമാറുക... ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും. ചആ. ഞാന്‍ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു' ഷിബു ജി സുശീലന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

സംവിധായകന്‍ സാജിദ് യഹിയയും രമേശ് നാരായണനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ഇത്രയും മനോഹരമായ ട്രെയിലര്‍ ലോഞ്ചില്‍ വച്ച് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് രമേശ് നാരായണന്‍ ചെയ്തത്. ജയരാജ് തന്നെ ഉപഹാരം നല്‍കണമെന്നുണ്ടെങ്കില്‍ അത് നേരത്തെ തന്നെ സംഘാടകരോട് പറയാമായിരുന്നു. അല്ലെങ്കില്‍ ആസിഫിനോട് തന്നെ നേരിട്ട് പറയാമായിരുന്നു. രമേശ് നാരായണന്‍ ചെയ്തത് വളരെ മോശമായ കാര്യമാണ്. എത്ര വലിയ കലാകാരന്‍ ആയാലും ചില മാന്യതകള്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ട് കഴിവിനോ അനുഭവപരിചയത്തിനോ ഒരു കോട്ടവും തട്ടില്ല' സാജിദ് യഹിയ ചൂണ്ടിക്കാട്ടി.

ഇന്നലെയും ആസിഫിനെ കണ്ട് കൈ കൊടുത്തതാണ്...പക്ഷെ ആസിഫിന്റെ മനസ്സിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസ്സിലായത് വിണ്ഡിറ്റ് രമേശന്‍ അയാളെ അവഹേളിച്ച വീഡിയോ കണ്ടപ്പോഴാണ്...കണ്ണേ കരളെ ആസിഫേ ജീവിക്കുന്നു മനുഷ്യരിലൂടെ- നടന്‍ ഹരീഷ് പേരടി പേസ്ബുക്കില്‍ കുറിച്ചു. 

ആസിഫ് അലിയുടെ പക്വതയാര്‍ന്ന പെരുമാറ്റം അദ്ദേഹത്തോടുള്ള സ്‌നേഹം കൂട്ടിയിട്ടേയുള്ളൂവെന്ന് നടി സീമ ജി. നായരും പറഞ്ഞു. 'ആസിഫ്, നിങ്ങളുടെ പക്വതയാര്‍ന്ന പെരുമാറ്റം, നിങ്ങളോടുള്ള സ്‌നേഹം കൂട്ടിയിട്ടേ ഉള്ളൂ. വിവരം ഉണ്ടെന്നു വിചാരിക്കുന്നവര്‍ക്ക് അതില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്നലെ നടന്ന ചടങ്ങില്‍ രമേഷ് നാരായണന്‍ നിങ്ങളോട് അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയത്. ഇന്നത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിച്ചത് കണ്ട് ചിരിയാണ് വന്നത്. ആ വിഡിയോ കണ്ട എല്ലാവര്‍ക്കും ഈ വിശദീകരണം കേട്ട് ചിരിക്കാന്‍ മാത്രമേ തോന്നിയുള്ളൂ'  സീമ ജി. നായര്‍ കൂട്ടിച്ചേര്‍ത്തു

എഴുത്തുകാരി സുധാ മേനോനും ശാരദക്കുട്ടിയും  ആസിഫലിക്ക് പിന്തുണയുമായെത്തി. 'മനുഷ്യാന്തസ്സിനെ വിലമതിക്കുന്നതാണ് സംസ്‌കാരം. അതില്ലാത്തവര്‍ എത്ര വലിയ പാട്ടുകാരനായിട്ട് എന്ത് കാര്യം? ആസിഫ് അലീ... ആ വേദിയില്‍ ആകാശം മുട്ടെ വളര്‍ന്നത് താങ്കള്‍ തന്നെയാണ്. സ്‌നേഹം' സുധാ മേനോന്‍ പറഞ്ഞു.

'ആസിഫ് അലിയെ ബോധപൂര്‍വ്വം അപമാനിക്കാനായി രമേശ് നാരായണന്‍ കളിച്ച നാടകം അദ്ദേഹത്തിന്റെയും ആ സംഗീതത്തിന്റെയും വില കെടുത്തി. സ്വയം വലുതാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ ചെറുതാക്കപ്പെടുക തന്നെ ചെയ്യും. സംവിധായകന്‍ ജയരാജ് അതിനു കൂട്ടുനിന്നപ്പോള്‍ അമ്മാവന്‍ സിന്‍ഡ്രോം പൂര്‍ണ്ണമായി. കാലഹരണപ്പെട്ടവര്‍ക്ക് ഡ്രാമയിലൂടെയും രക്ഷയില്ല. ആസിഫ് അലിക്കൊപ്പം മാത്രം ശാരദക്കുട്ടി പറഞ്ഞു.

ആസിഫ് എന്റെ കുഞ്ഞു അനുജന്‍ ആണ്... എവിടെ കണ്ടാലും ആ നിഷ്‌കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല...അപ്പോള്‍ ആസിഫ്‌നോട് എനിക്ക് പറയാന്‍ ഒന്നേ ഒള്ളു 'പോട്ടെടാ ചെക്കാ' വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ നിന്റെയൊപ്പം ഞങ്ങള്‍ എല്ലാരും ഉണ്ട്- സംഗീത സംവിധായകന്‍ ശരത് ഫേസ്ബുക്കില്‍ കുറിച്ചു. 


എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയില്‍ ഇല്ലാതിരുന്ന സംവിധായകന്‍ ജയരാജിനെ സദസ്സില്‍ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നല്‍കുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചു കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  7 days ago
No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  7 days ago
No Image

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  7 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  7 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  7 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  7 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  7 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  7 days ago