HOME
DETAILS

'കന്‍വാര്‍ യാത്രാ റൂട്ടിലെ കട ഉടമകള്‍ പേര് പ്രദര്‍ശിപ്പിക്കണം' ഉത്തരവുമായി യു.പി സര്‍ക്കാര്‍; നടപടി മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനെന്ന് ആക്ഷേപം

  
Web Desk
July 18, 2024 | 4:50 AM

shopkeepers along the Kanwar Yatra route must clearly write the name of the shop owner on their premises

ലഖ്‌നൗ: ശ്രാവണ മാസത്തിലെ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി വിചിത്രവും വര്‍ഗീയസ്വഭാവമുള്ളതുമായി ഉത്തരവുമായി ഉത്തര്‍പ്രദേശ് അധികൃതര്‍. കന്‍വാര്‍ യാത്രാ റൂട്ടിലെ വ്യാപാരികള്‍ സ്ഥാപനത്തിന് പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതുസംബന്ധിച്ച് യാത്രാ റൂട്ടിലെ ഹോട്ടലുകള്‍, പഴം, തട്ടുകടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 

മുസ്‌ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ കന്‍വാര്‍ യാത്ര സുഗമമായി നടത്തുക എന്നതാണ് ഉത്തരവിന് പിന്നിലെ ഉദ്ദേശമെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. മുസ് ലിം വ്യാപാരികളെ ബിഹിഷ്‌ക്കരിക്കാനുള്ള ഉദ്ദേശത്തോടെയല്ല നടപടിയെന്നും മുസഫര്‍ നഗര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസ് വ്യക്തമാക്കി. മുസഫര്‍നഗറില്‍നിന്ന് കന്‍വാര്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് 240 കിലോമീറ്റര്‍ ആണുള്ളത്. 

ഉത്തരവിനെതിരേ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്തുവന്നിട്ടുണ്ട്. ഹിറ്റ്‌ലറുടെ നയമാണിതെന്നാണ് ഉഴൈസി പ്രതികരിച്ചത്. യാത്രയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ മാംസവില്‍പനയ്ക്ക് നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കന്‍വാര്‍ യാത്ര നടക്കുന്ന വഴികളില്‍ മാംസം വില്‍ക്കുന്നതും വാങ്ങുന്നതും തടയുകയാണ് ലക്ഷ്യം. ഈ മാസം 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ കാലയളവില്‍ ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവ ആഘോഷിക്കും. ഈ സമയത്താണ് കന്‍വാര്‍ യാത്രയും നടക്കുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  5 days ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  5 days ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  5 days ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  5 days ago
No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  5 days ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  5 days ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  5 days ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  5 days ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  5 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  5 days ago