സ്വർണവിലയിൽ ഇന്ന് ഇടിവ്; 55,000 ത്തിൽ നിന്ന് താഴേക്ക്
കൊച്ചി: കുതിച്ചുകയറിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 120 രൂപ കുറഞ്ഞ് സ്വർണവില പവന് 54,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 6860 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഒറ്റയടിക്ക് 720 രൂപ സ്വർണത്തിന് വർധിച്ചിരുന്നു. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും 55,000 എത്തി. ഗ്രാമിന് 90 രൂപ വർധിച്ച് 6875 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വർണവില ഇന്നലെ എത്തിയത്.
ഈ മാസത്തിന്റെ ആദ്യത്തിൽ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപയാണ് വർധനവുണ്ടായത്. മെയ് മാസം 20 ന് 55,120 രൂപയിൽ എത്തിയതാണ് സ്വര്ണവിലയിലെ സർവകാല റെക്കോർഡ്.
ജൂലൈ മാസത്തെ സ്വർണവില
1-Jul-24 53000 (Lowest of Month)
2-Jul-24 53080
3-Jul-24 53080
4-Jul-24 53600
5-Jul-24 53600
6-Jul-24 54120
7-Jul-24 54120
8-Jul-24 53960
9-Jul-24 53680
10-Jul-24 53680
11-Jul-24 53840
12-Jul-24 54080
13-Jul-24 54080
14-Jul-24 54080
15-Jul-24 54000
16-Jul-24 54280
17-Jul-24 55,000 (Highest of Month)
18-Jul-24 54,880
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."