
'കരുതിയിരുന്നോ ഇനി കളി മാറും' ഇസ്‌റാഈലിന് താക്കീതായി തെല്‍ അവീവില്‍ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം, ഒരു മരണം 10 പേര്‍ക്ക് പരുക്ക്

തെല്‍ അവീവ്: ഇസ്‌റാഈലിനെ ഞെട്ടിച്ച് തലസ്ഥാനമായ തെല്‍ അവീവില്‍ വീണ്ടും ഹൂതികളുടെ ആക്രമണം. വെള്ളിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റതായും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു.
യെമനില്‍ നിന്നുള്ള ഹൂതി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളുള്‍പ്പെട ഹൂതികള്‍ പുറത്തുവിട്ടു.
അധിനിവേശ ഫലസ്തീനിലെ തെല്‍ അവീവ് ലക്ഷ്യമിട്ട് ആക്രമണം നടത്തി- സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി ഹൂതികള്‍ അറിയിച്ചു. ഇന്റര്‍സെപ്റ്റര്‍ സിസ്റ്റങ്ങളെ മറികടക്കാന്‍ കഴിവുള്ളതും റഡാറുകള്‍ക്ക് കണ്ടെത്താനാകാത്തതുമായ പുതിയ തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്നും ഹൂതി വക്താവ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
തെല്‍ അവീവിനു നേരെ നടത്തിയ വ്യോമാക്രമണം ഇസ്‌റാലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്നും ഹൂതികള്‍ മുന്നറിയിപ്പു നല്‍കി. ഇസ്‌റാഈല്‍ എല്ലാ നഗരങ്ങളിലും കരുതിയിരിക്കേണ്ടി വരുമെന്നും ഗസ്സയ്ക്കു മേലുള്ള അധിനിവേശം തുടരുന്ന കാലത്തോളം ശത്രുവിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഹൂതികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഹസാം അല്‍ അസദ് പറഞ്ഞു.
مشاهد جديدة من مكان وقوع الانفجار وسط تل أبيب#الجزيرة #فيديو pic.twitter.com/GM5BQf3TIS
— الجزيرة فلسطين (@AJA_Palestine) July 19, 2024
'ശത്രുവിനെതിരായ നീക്കങ്ങളില്‍ പുതിയ നയതന്ത്ര ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ് ഞങ്ങള്‍. ലബനാന്‍, ഇറാഖ്, ഫലസ്തീന്‍ രാജ്യങ്ങളിലെ പ്രതിരോധ മുന്നണികള്‍ തമ്മില്‍ പരസ്പര സഹകരണമുണ്ട്.' ഹസാം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന് നെതന്യാഹു ഉത്തരവിട്ടു. അതേസമയം നെതന്യാഹുവിനെതിരായ പ്രതിഷേധം വീണ്ടും ശക്തമായിരിക്കുകയാണ്. ഇസ്‌റാഈലികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മുഖ്യമന്ത്രി സന്ദര്‍ശിച്ചു
Kerala
• 2 days ago
ജൂൺ 30 വരെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി വിസ് എയർ അബൂദബി
uae
• 2 days ago
യുദ്ധത്തിന്റെ കൊടും ഭീകരത: ജീവൻ നിലനിർത്താൻ സഹ സൈനികനെ കൊന്ന് മൃതദേഹം ഭക്ഷിച്ച റഷ്യൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി
International
• 2 days ago
വിപണിയിലും പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Business
• 2 days ago
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; ജോലിക്കാരെ നിയമിക്കുമ്പോൾ പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി
uae
• 2 days ago
ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം
National
• 2 days ago
ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ജയിൽ മോചനം
International
• 2 days ago
നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം
National
• 2 days ago
യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല
Saudi-arabia
• 2 days ago
യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്
International
• 2 days ago
ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
International
• 2 days ago
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍
International
• 2 days ago
ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
Kerala
• 2 days ago
എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോഗാർത്ഥികൾ
Kerala
• 2 days ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍
International
• 2 days ago
യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്
Kerala
• 2 days ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
Kerala
• 2 days ago
കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• 2 days ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്സൈസ് പിടിച്ചെടുത്തു
Kerala
• 2 days ago