
സി.പി.എം സംസ്ഥാന സമിതി യോഗം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നലെ ആരംഭിച്ചു. ഇന്ന് അവസാനിക്കുന്ന യോഗത്തിന്റെ പ്രധാന അജന്‍ഡ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള മാര്‍ഗരേഖകളും യോഗത്തില്‍ വിഷയമാകും.
തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിലെന്നപോലെ പാര്‍ട്ടിയിലും എന്ത് സമ്മര്‍ദമാണ് ഉണ്ടാക്കിയെന്നതും പാര്‍ട്ടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കപ്പെട്ടോയെന്നും ദ്വിദിന യോഗത്തില്‍ ചര്‍ച്ചയാകുന്നതായാണ് വിവരം.
സംസ്ഥാന ഭരണം രണ്ടാം തവണയും പിണറായി സര്‍ക്കാരിന് ലഭിച്ചതോടെ തുടര്‍ഭരണം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സമിതി 35 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരേ അനുദിനമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ടാണോ എന്ന പരിശോധനയാണ് നടക്കുന്നത്. വീഴ്ചകള്‍ സമിതി കണ്ടെത്തിയാല്‍ പുതിയ മാര്‍ഗരേഖ അതിനെ അവലംബിച്ച് തയാറാക്കാനാണ് സമിതി കൂടുന്നത്.
ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കണം തുടര്‍ഭരണം എന്നായിരുന്നു സംസ്ഥാന സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ജനങ്ങളോട് അടുക്കുന്നതിനു പകരം അകലാന്‍ കാരണമായ നിരവധി കാരണങ്ങള്‍ ഭരണത്തിലുണ്ടായെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും. ഇതിനു ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാണ് തോല്‍വിയെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും തുറന്നു പറഞ്ഞത് സമിതി നേരത്തെ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
സര്‍ക്കാരിന് 35 നിര്‍ദേശങ്ങള്‍ സമിതി നല്‍കിയതിലും പിശകുണ്ടോ എന്ന പുനര്‍വിചിന്തനത്തിനും യോഗം വേദിയാകും. വകുപ്പുകളില്‍ പ്രതിസന്ധി വരുമ്പോള്‍ അതിവേഗം ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തീര്‍പ്പാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതില്‍ വീഴ്ച ഉണ്ടായോ എന്നാണ് പ്രധാന പരിശോധന. വകുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായോ എന്നതും യോഗത്തില്‍ വിഷയമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വ്യാപക അഴിമതി ആരോപണങ്ങളുണ്ടാകുന്നതായി സമിതി വിലയിരുത്തുന്നു. ഈ ആരോപണങ്ങളില്‍ പരിശോധന നടന്നോ എന്നത് യോഗത്തില്‍ പ്രധാന വിഷയമാകും.
ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമാണോ എന്നത് വിഷയമാകും. സാധാരണക്കാരുടെ വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന സമിതി നിര്‍ദേശം പാലിക്കപ്പെട്ടോ എന്നതില്‍ സുപ്രധാന മാര്‍ഗരേഖ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിവാദങ്ങളില്‍ പെടുന്നതും യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളും ഫലത്തില്‍ പാര്‍ട്ടിക്ക് ദോഷകരമാകുന്നെന്നും അധികാരമുണ്ടെന്ന രീതിയില്‍ പൊലിസിനോടു പോലും മോശമായി പെരുമാറിയെന്ന ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലൊക്കെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിലയിരുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാതിരിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാരിനെയും അതുവഴി പാര്‍ട്ടിയെയും സജ്ജമാക്കുന്നതും യോഗം തീരുമാനിക്കുന്ന മാര്‍ഗരേഖയിലുണ്ടാകുമെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമുള്ള നേതൃയോഗങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
The CPM State Committee meeting will focus on discussing strategies for the upcoming local elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 3 days ago
വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• 3 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 3 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി
Cricket
• 3 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 3 days ago
നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
Kerala
• 3 days ago
ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും
Cricket
• 3 days ago
950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍
uae
• 3 days ago
ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു
Football
• 3 days ago
ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
uae
• 3 days ago
കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം
Kerala
• 3 days ago
രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്
Kuwait
• 3 days ago
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്
Kerala
• 3 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി
Kerala
• 3 days ago
UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:
uae
• 3 days ago
സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ
Kerala
• 3 days ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 3 days ago
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Kerala
• 3 days ago
ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം
National
• 3 days ago
വാർത്ത ഏജൻസി റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചു
National
• 3 days ago
സ്കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്
Kerala
• 3 days ago