അര്‍ജ്ജുന് വേണ്ടി കോഴിക്കോടു നിന്ന് മുപ്പതംഗ സംഘം കൂടി; രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ട് ഉള്‍പ്പെടെ
കോഴിക്കോട്: അര്‍ജ്ജുന് വേണ്ടി നാട് ഒന്നടങ്കം. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി കോഴിക്കോട്ടുനിന്ന് മറ്റൊരു സംഘം കൂടി യാത്രതിരിച്ചു. മുക്കത്തുനിന്നുള്ള 'എന്റെ മുക്കം', 'കര്‍മ ഓമശ്ശേരി', 'പുല്‍പറമ്പ് രക്ഷാസേന' എന്നീ സന്നദ്ധസംഘടനകളിലെ പ്രവര്‍ത്തകരാണ് അങ്കോലയിലെ അപകടസ്ഥലത്തേക്ക് ബസില്‍ പുറപ്പെട്ടത്.
ബോട്ട് ഉള്‍പ്പെടെ വെള്ളത്തില്‍ തെരച്ചില്‍ നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് മുപ്പതോളം പേരടങ്ങുന്ന സംഘം യാത്രതിരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് കൂരാച്ചുണ്ടില്‍നിന്നുള്ള റെസ്‌ക്യൂ ടീമും അങ്കോലയിലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. രഞ്ജിത് ഇസ്‌റാഈല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള മറ്റുരക്ഷാപ്രവര്‍ത്തകരും അങ്കോലയിലെ രക്ഷാദൗത്യത്തിലുണ്ട്.
ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഏഴാംദിവസത്തിലാണ് ഇന്ന്. ഇന്ന് ഗംഗാവാലി പുഴയിലും കരയിലുമായാണ് തിരച്ചില്‍ നടക്കുന്നത്. പുഴയിലെ മണ്‍കൂനയില്‍ ലോറിയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഈ ഭാഗത്തും ഊര്‍ജിതമായ തെരച്ചില്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."