കിടിലന്‍ രുചിയില്‍ അഫ്ഗാനി ചിക്കന്‍, ഇത് ലെവല് വേറെയാ - കഴിക്കാന്‍ മറക്കല്ലേ
ചിക്കന്‍ഫ്രൈയും ചിക്കന്‍ കറിയുമെല്ലാം നമ്മള്‍ എപ്പഴും കഴിക്കുന്നതാണ്. എന്നാല്‍ ഇന്നൊരു വറൈറ്റിയാക്കാം. അഫ്ഗാന്‍ ക്രീമി ചിക്കന്‍ കറി. കിടിലന്‍ രുചിയുള്ള ഈ കറി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടമാവുകയും ചെയ്യും.
ആവശ്യമുള്ള ചേരുവകള്‍
ചിക്കന്‍ -അര കിലോ
കശുവണ്ടി- 6 എണ്ണം
സവാള -ചെറുത് 1
വെളുത്തുള്ളി -4 അല്ലി
ഇഞ്ചി -ഒരു കഷ്ണം
പച്ചമുളക് -2 എണ്ണം
കുരുമുളക് പൊടി -ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല -അര സ്പൂണ്‍
ഉപ്പ് -പാകത്തിന്
തൈര് -ഒരു ചെറിയ കപ്പ്
ക്രീം -ഒന്നര ടേബിള്‍ സ്പൂണ്‍
ബട്ടര്‍ -അല്‍പം
തയ്യാറാക്കുന്ന വിധം
അഫ്ഗാന്‍ ചിക്കന്‍ റെഡിയാക്കാന്‍ ആദ്യം കുതിര്‍ത്തുവച്ച കശുവണ്ടിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കൂടെ നന്നായി അരച്ചെടുക്കുക. ഇനി കഴുകി വൃത്തിയക്കി വച്ച ചിക്കനില്‍ ഈ അരപ്പും കുറച്ച് ക്രീമും തൈരും ഉപ്പും ഗരംമാസലയും കുരുമുളകു പൊടിയുമിട്ട് നന്നായി കുഴച്ചു വയ്ക്കുക.
ഇനി ഒരു കടായി ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ചിക്കന്‍ വറുത്തെടുക്കുക. പീസ് പീസായി. ശേഷം ആ എണ്ണയിലേക്ക് കുറച്ച് ബട്ടര്‍ ചേര്‍ക്കുക. അവശേഷിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കി മിക്‌സ് ചെയ്യണം. ഇനി വറുത്തെടുത്ത കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് 10 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. സൂപ്പര്‍ ക്രീമി ചിക്കന്‍ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."