സംസ്ഥാനത്തെ റോഡുകളില്‍ എത്ര കുഴിയുണ്ട് ? ഇനി മുതല്‍ പൊലിസ് എണ്ണും; കാലാവസ്ഥാ കെടുതികളില്‍ ചുമതല നല്‍കി ഉത്തരവ്
കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളില്‍ എത്ര കുഴിയുണ്ട് ?.കണ്ടെത്താന്‍ പൊലിസിന് നിര്‍ദേശം. അതത് പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള റോഡുകളിലെ കുഴികള്‍ സംബന്ധിച്ചാണ് പൊലിസ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ക്രമസമാധാന ചുമതലയുള്ള എഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം എല്ലാ പൊലിസ് ജില്ലകളില്‍നിന്നും സ്റ്റേഷനുകളിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്.
അംഗബലക്കുറവു കാരണം സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളംതെറ്റുകയും ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ അമിത ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശത്തില്‍ സേനയില്‍ പ്രതിഷേധം ശക്തമാണ്.
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പ്രത്യേക നിര്‍ദേശങ്ങളിലാണ് ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിനു പുറമേ പൊലിസുകാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഉത്തരവിറക്കിയത്.
കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍ ബലപ്പെടുത്തണം. ബലപ്പെടുത്താന്‍ പറ്റാത്ത ബോര്‍ഡുകള്‍ അഴിച്ചു മാറ്റണം. അപകടസാധ്യതയുള്ള മരങ്ങള്‍, മരച്ചില്ല എന്നിവ മുറിച്ചുമാറ്റണം, അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മലയോരമേഖലയിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം, ദുരന്തസാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാംപുകളിലേക്ക് മാറ്റാന്‍ തദ്ദേശസ്ഥാപനവുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.
ശേഖരിച്ച വിവരങ്ങള്‍ അതത് വകുപ്പുകള്‍ക്കു കൈമാറുമെന്ന് കോഴിക്കോട് സിറ്റി പൊലിസിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ജില്ലാ നോഡല്‍ ഓഫിസര്‍ അസി.കമ്മിഷണര്‍ എം.സി കുഞ്ഞുമോയിന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."