പത്താം ക്ലാസുകാര്‍ക്ക് തപാല്‍ വകുപ്പില്‍ വമ്പന്‍ അവസരം: 44,228 ഒഴിവുകള്‍
തപാല്‍വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 44,228 ഒഴിവുണ്ട്. മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ 2433 ഒഴിവുണ്ട്. ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രത്യേക പരീക്ഷയില്ല. പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ക്ക്: indiapostgdsonline.gov.in. തസ്തികകള്‍:ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക്.
യോഗ്യത: പത്താം ക്ലാസ് ജയം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം.
ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. 18 40 വയസാണ് പ്രായപരിധി. ഇ.ഡബ്ലു.എസ് ഒഴികെ സംവരണത്തിനനുസരിച്ചുള്ള ഇളവുണ്ടായിരിക്കും. ശമ്പളം: 10,000 29,380 രൂപ. അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകള്‍, പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌വുമണ്‍ എന്നിവര്‍ക്കു ഫീസില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."