അതിതീവ്രമഴ മുന്നറിയിപ്പ് മൂന്ന് ജില്ലകളില്‍; എട്ടിടത്ത് യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് ഇന്നും കനത്ത മഴ-പൊതുപരീക്ഷകളും മൂല്യനിര്‍ണയ ക്യാംപുകളും മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മൂന്ന് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. കേഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതേസമയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
ശക്തമായ മഴയെതുടര്‍ന്ന് പൊതുപരീക്ഷകളും മൂല്യനിര്‍ണയ ക്യാംപുകളും മാറ്റിവച്ചു. കാലിക്കററ് സര്‍വകലാശാലയില്‍ ഇന്ന് 30-7-2024 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മൂല്യനിര്‍ണയ ക്യാംപുകളും വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. താമരശേരി അമ്പായത്തോട്, പുതുപ്പാടി കൈതപൊയില്‍, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് മരംവീണ് വന്‍ നാശനഷ്ടം സംഭവിച്ചത്.
അമ്പായത്തോട് മിച്ചഭൂമിയില്‍ പത്ത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. കൈതപ്പൊയിലിലും ആവിലോറയിലും കെട്ടിടത്തിന്റെ ഷീറ്റുകള്‍ പറന്നുപോയി. എളേറ്റില്‍ വട്ടോളിയില്‍ മരംവീണ് വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു. കൊടുവള്ളി ആവിലോറയില്‍ അഞ്ചോളം മരങ്ങള്‍ കടപുഴകി വീണു. ഇന്ന് പുലര്‍ച്ചെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ കാറ്റടിച്ച് നാശനഷ്ടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."