ശക്തമായ മഴയില്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി; വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളക്കെട്ട്
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയില്‍ കനത്ത വെള്ളക്കെട്ട് കാരണമാണ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രം പോവുകയുള്ളു. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണുര്‍ വേണാട് ചാലക്കുടി വരെ മാത്രമായിരിക്കും. പരശുറാം എക്സ്പ്രസ് ഷ്വര്ണൂര് വരെയേ ഇന്നു പോവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."