HOME
DETAILS

രക്ഷാകരങ്ങള്‍ കാത്ത് ചളിയില്‍ പുതഞ്ഞ് ഒരു മനുഷ്യന്‍; വയനാട്ടില്‍ നിന്ന് 

ADVERTISEMENT
  
Web Desk
July 30 2024 | 06:07 AM

A man covered in mud waiting for food

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞ് രക്ഷാകരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു മനുഷ്യന്‍. ഇയാലുടെ സമീപത്തേക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന നിലയിലാണ് ആള് കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല. ഇയാളുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. കരയില്‍ നില്‍ക്കുന്ന ആളുകളാണ് വീഡിയോ എടുത്തത്. 

നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്.ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടില്‍ പിടിച്ചുനില്‍ക്കാന്‍ ആളുകള്‍ വിളിച്ചുപറയുന്നുണ്ട്.മേപ്പാടി മുണ്ടക്കൈ സര്‍ക്കാര്‍ യുപി സ്‌കൂളിന് സമീപത്താണ് കുടുങ്ങി കിടക്കുന്നത്.

മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും പ്രദേശത്തുള്ളവര്‍ പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ജയസൂര്യ

Kerala
  •  11 days ago
No Image

ചക്കകൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

Kerala
  •  11 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  11 days ago
No Image

ഹൈറിച്ച്: 1651 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി

Kerala
  •  11 days ago
No Image

യുഎഇ: ഷാർജയിൽ 2 പുതിയ റോഡുകളും 4 കാൽനട പാലങ്ങളും തുറന്നു

uae
  •  11 days ago
No Image

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന ചോദ്യം മുതല്‍ കൂട്ട ബലാത്സംഗശ്രമം വരെ; മലയാള സിനിമയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള

Kerala
  •  11 days ago
No Image

സഊദിയിൽ മഴ തുടരാൻ സാധ്യത

Saudi-arabia
  •  11 days ago
No Image

ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala
  •  11 days ago
No Image

ലൈംഗികാരോപണം; മുകേഷിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ്

Kerala
  •  11 days ago
No Image

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം; സിപിഎം വലിയ മരം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  11 days ago