HOME
DETAILS

വയനാടിന്റെ ഉള്ളുലച്ച പുത്തുമലയേക്കാള്‍ വലിയ നോവായി മുണ്ടക്കൈയും ചൂരല്‍മലയും

ADVERTISEMENT
  
Web Desk
July 30 2024 | 08:07 AM

Mundakai and Churalmala are bigger than puthumala

കല്‍പ്പറ്റ: വയനാടിന്റെ ഹൃദയത്തില്‍ ഇനിയും വറ്റാത്ത കണ്ണീരായി മാറിയ പുത്തുമല ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് തികയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ബാക്കുയള്ളൂ. അഞ്ചുവര്‍ഷം മുമ്പ് 2019 ആഗസ്റ്റ് എട്ടിനായിരുന്നു പുത്തുമലയിലെ കണ്ണീര്‍പെയ്ത്ത്. നിനച്ചിരിക്കാത്തൊരു രാവില്‍ ഗാഢമായ നിദ്രയില്‍ മലയെ കുത്തിയമറിച്ച് ഭൂമി സംഹാരതാണ്ഡവമാടിയപ്പോള്‍ അന്ന് ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയി അന്ന്. ഒരു ഗ്രാമം മുഴുവന്‍ ഒലിച്ചു പോയി. 2019 ലെ പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേര്‍ എവിടെയെന്നത് വയനാടിന്റെ നെഞ്ചില്‍ ഇപ്പോഴും നൊമ്പരമായി അവശേഷിക്കുകയാണ്.

ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ചൂരല്‍ മലയെ മണ്ണെടുത്തപ്പോള്‍ നഷ്ടങ്ങള്‍ എത്രയെന്ന് പറയാനായിട്ടില്ല. അന്നത്തെപോലെ ഉറക്കത്തില്‍ തന്നെയാണ് അവരേയും മലവെള്ളം വിഴുങ്ങിയത്. എത്രപേര്‍ മണ്ണിനടിയിലെന്നോ എത്രപേര്‍ ജീവനോടെ ശേഷിക്കുന്നുവെന്നോ അറിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പലയിടത്തും എത്താനായിട്ടില്ല. 

പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി
പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 


പ്രിയപ്പെട്ടവരെ വീണ്ടെടുക്കാന്‍ വെപ്രാളപ്പെട്ടു പായുന്ന മനുഷ്യര്‍. തകര്‍ന്ന കല്‍ച്ചീളുകള്‍ക്കിടയില്‍ നിന്ന് ജീവനായി കേണ് എത്തുന്ന സന്ദേശങ്ങള്‍.ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍. വാക്കുകള്‍ക്കപ്പുറം ദുരിത ഭൂമിയായ ഇവിടം കേരളത്തിന്റെ മുഴുവന്‍ നോവായിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  9 hours ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  9 hours ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  9 hours ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  10 hours ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  10 hours ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  10 hours ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  10 hours ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  10 hours ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  11 hours ago