പിതൃപുണ്യമായി ഇന്ന് കര്‍ക്കിടക വാവ്; ബലിതര്‍ണപ്പണത്തിനായി ആയിരങ്ങള്‍
ആലുവ: ഇന്ന് കര്‍ക്കിടക വാവ്. പിതൃപുണ്യമായി ആയിരങ്ങള്‍ ബലിതര്‍പ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും പ്രധാന സ്‌നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ്. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്നു പുലര്‍ച്ചെ തുടക്കമായി. നാളെ പുലര്‍ച്ചെ 4 മണിവരെയാണ് ബലിതര്‍പ്പണമുണ്ടാവുക. 45 ബലിത്തറകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 500 പേര്‍ക്ക് ബലിയിടാവുന്നതാണ്. അപകടസാധ്യത കണക്കിലെടുത്ത് പുഴയില്‍ മുങ്ങിക്കുളിക്കാന്‍ അനുവദിക്കില്ല.
പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി. ബലിര്‍പ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക്. ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം പൂര്‍ണമായി മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്.
വെള്ളമിറങ്ങിയതോടെ ചെളിനീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷമാണ് ബലിത്തറകള്‍ ഒരുക്കിയത്. ആലുവ ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നേരത്തേ തന്നെ ക്ഷേത്ര ഭരണസമിതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളില്‍ ബലി ത!ര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."