നാട്ടിലേക്ക് പണമയക്കാൻ കാത്തിരിക്കുകയാണോ? പ്രവാസികൾക്ക് ഇത് മികച്ച സമയം
ദുബൈ: ശമ്പളം അക്കൗണ്ടിൽ വന്ന് നാട്ടിലേക്ക് അയക്കാൻ കാത്തിരിക്കുകയാണോ? എങ്കിൽ ഒട്ടും വൈകിക്കേണ്ട പണം അയച്ചോളൂ. ഓഗസ്റ്റ് മാസം നിങ്ങൾക്ക് അതിന് പറ്റിയ സമയമാണെന്ന് ആണ് വിദഗ്ദർ പറയുന്നത്. പൊതുവെ പ്രവാസികൾ കൂടുതൽ മൂല്യം കിട്ടുന്ന സമയത്ത് നാട്ടിലേക്ക് പണമയക്കാൻ ശ്രദ്ധിക്കുന്നവരാണ്. ഗൾഫിൽ കിട്ടുന്ന ശമ്പളം പതിവ് പോലെ ആണെങ്കിലും, നാട്ടിലേക്ക് പതിവ് പണം അയക്കുമ്പോൾ ഇനി കുറച്ച് ദിർഹമോ, റിയാലോ, ഡോളറോ എല്ലാം അയച്ചാൽ മതിയാകും.
പണമയക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് ഇന്ത്യൻ രൂപയുടെ മൂല്യം. വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുമോ കുറയുമോയെന്ന് അറിയുന്നത് പണമയക്കാൻ നല്ലതാണ്. യുഎഇ ദിർഹവുമായുളള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഈ മാസം വീണ്ടും ഇടിയുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
യുഎസ് ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് നിലവിൽ 84 രൂപ 15 പൈസയാണ്. ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക് എങ്കിലും നാട്ടിലേക്ക് അയക്കുമ്പോൾ അല്പം കുറഞ്ഞ തുകയാണ് ലഭിക്കുക. ഇന്ത്യയിലേക്ക് പണം അയക്കുമ്പോൾ ഒരു ദിർഹത്തിന് 22 രൂപ 85 പൈസ വരെയാണ് വിവിധ സ്ഥാപങ്ങൾ നൽകുന്നത്. അതായത് 10,000 ഇന്ത്യൻ രൂപ ലഭിക്കാൻ 437.58 ദിർഹം നൽകിയാൽ മതി. 433.83 ഖത്തർ റിയൽ നൽകിയാൽ നാട്ടിൽ 10,000 രൂപ ലഭിക്കും. ഇതേത്തുക നാട്ടിൽ ലഭിക്കാൻ സൗദിയിൽ 447.26 റിയാൽ നൽകിയാൽ മതി.
വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത് എന്നാണ് അഭിപ്രായം. വരും ദിവസങ്ങളിൽ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടൽ.
Best Time to Send Money to India: Experts Suggest August
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."