HOME
DETAILS

യുഎഇ; തൊഴിലന്വേഷികൾക്ക് പ്രത്യേക അറിയിപ്പുമായി അധികൃതർ

  
August 06, 2024 | 2:36 PM

UAE Officials with special notification for job seekers

തൊഴിലന്വേഷകർക്ക് പ്രത്യേക അറിയിപ്പുമായി യുഎഇ.രാജ്യത്ത് സോഷ്യൽ മീഡിയകളിലൂടെയുള്ള തട്ടിപ്പുകൾ കൂടൂന്നെന്നും താമസക്കാർ ജാ​ഗ്രത പുലർത്തണമെന്നും നിർദേശിച്ച് അബുദബി പോലിസ്. റിയൽ എസ്റ്റേറ്റിൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, പ്രശസ്ത റെസ്റ്റോറൻ്റുകളെയും ഷോപ്പുകളെയും അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ നിർമിക്കുക, ഫീസിനു പകരമായി പ്രത്യേക ഓഫറുകൾ വാഗ്ദാനം നൽക്കുക,വാഹനങ്ങളുടെ വ്യാജ നമ്പറുകൾ വിൽക്കാൻ ടോക്കണുകൾ അടയ്ക്കുകഈ തുടങ്ങി നിരവധി രീതിയിലുള്ള തട്ടിപ്പുകൾ സോഷ്യൽ മീഡിയകൾ വഴി ഇപ്പോൾ നടക്കുന്നുണ്ട്,

 ഈ സോഷ്യൽ മീഡിയ വാ​ഗ്ദാനത്തിൽ വിശ്വസിച്ച് വ്യാജ വെബ്സൈറ്റിൽ കയറി ബാങ്ക്, കാർഡ് വിവരങ്ങൾ നൽകി പണമടച്ചുകഴിഞ്ഞാൽ, ഇരകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള തുകയെല്ലാം തട്ടിപ്പുകാർ തട്ടിയെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. വ്യാജ നിയമന പരസ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ  തൊഴിലന്വേഷകർ ഈ കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്നും അംഗീകൃത റിക്രൂട്ട്‌മെൻ്റ് കമ്പനികളുമായി മാത്രം കരാറിലേർപ്പെടാനും പോലിസ് ആഹ്വാനം ചെയ്തു.കൂടാതെ ജോലിയുടെ പേരിൽ തട്ടിപ്പുകാർ അപേക്ഷകരിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. അത്തരക്കാരുമായി ജാ​ഗ്രതയോടെ ഇടപഴകണമെന്നും പോലീസ് പറഞ്ഞു. 

താമസക്കാർ അവരുടെ ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം വ്യക്തിഗത തിരിച്ചറിയൽ നമ്പറുകൾ, സെക്യൂരിറ്റി നമ്പർ (സിവിവി) എന്നിവയുൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ  ആരുമായും പങ്കിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബാങ്ക് ജീവനക്കാർ ഒരിക്കലും ഈ വിവരങ്ങൾ ചോദിക്കില്ലെന്നും അധികൃതർ പറഞ്ഞു. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് അജ്ഞാതരായ ആളുകളിൽ നിന്ന് ലഭിക്കുന്ന കോളുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. താമസക്കാർക്ക് റിപ്പോർട്ട് ചെയ്യാൻ അടുത്തുള്ള പോലിസ് സ്റ്റേഷനി ബന്ധപ്പെടുകയോ അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചുകൊണ്ട് സുരക്ഷാ സേവന നമ്പറായ 8002626-നെ ബന്ധപ്പെടാം.

UAE officials urge job seekers to stay vigilant against fraudulent job offers. They emphasize verifying employers, using official job application channels, and reporting suspicious activities to authorities. Stay informed to secure legitimate employment opportunities.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago