HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍ 

  
Web Desk
August 07, 2024 | 3:26 AM

Hamas names Yahya Sinwar as new leader after Ismail Haniyehs killing

ഗസ്സ: ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസ് പൊളിറ്റ്ബ്യൂറോയാണ് സിന്‍വാറിനെ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ മേധാവിയായി പ്രഖ്യാപിച്ചത്.  'രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക് പകരം യഹ്‌യ സിന്‍വാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകണ്' ഹമാസ് അറിയിച്ചു.

ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്‍വാറാണ് എന്നാണ് കരുതപ്പെടുന്നത്.  ആക്രമണത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തിരുന്നു.

ഗസ്സയില്‍ ഹമാസിനെ നയിക്കുന്ന അദ്ദേഹം ഒരു സ്വാധീനമുള്ള സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്ത് പകരും. ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോകും. റാമല്ലയിലുള്ള ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു. 

ഉപരോധങ്ങള്‍ക്ക് നടുവിലുള്ള ഗസ്സ മുനനമ്പില്‍ നിന്നാണ് യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പോരാളികള്‍ക്കൊപ്പം മുന്‍നിരയിലും തന്റെ മണ്ണിലെ കുഞ്ഞുങ്ങള്‍ക്കിടയിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടിയിലും ഉപരോധങ്ങള്‍ക്കും ഇസ്‌റാഈല്‍ നരമേധങ്ങള്‍ക്കും പട്ടിണിക്കും നടുവില്‍ നാം എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന നമുക്കിടയില്‍ നിന്നുള്ള ഒരാള്‍. ഹമാസ് ഒരു പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞയാഴ്ചയാണ് ലോകത്തെ നടുക്കിയ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വധം. തെഹ്‌റാനില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 
ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയ്യ താമസിച്ച വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.

നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയര്‍ന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്‌റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.


ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ നരനായാട്ടില്‍ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗസ്സയില്‍ 23 ലക്ഷം വരുന്ന ജനസംഖ്യ കൊടിയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

Hamas appoints Yahya Sinwar as new leader after Ismail Haniyeh's death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  7 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  7 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  7 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago