യൂത്ത് ഇന്ത്യ കുവൈത്ത് ഫയര്‍ & സേഫ്റ്റി ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ അടുത്തിടെയായി അധികരിച്ചുകൊണ്ടിരിക്കുന്ന തീപിടുത്ത അപകടങ്ങളെ മുന്‍നിര്‍ത്തി യൂത്ത് ഇന്ത്യ കുവൈത്ത് ഫയര്‍ & സേഫ്റ്റി ബോധവത്കരണ ക്ലാസ്സും ട്രെയിനിങ്ങും സംഘടിപ്പിച്ചു. ഫയര്‍ & സേഫ്റ്റി ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമായ ഫൈവ് എം ഇന്റര്‍നാഷണല്‍, കുവൈത്തിലെ പ്രമുഖ വ്യാപാര ശൃംഗലയായ ഗ്രാന്‍ഡ് ഹൈപ്പര്‍, റെസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലിക്കറ്റ് ലൈവ്, സേഫ്എക്‌സ് ഫയര്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച ഖൈതാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് പരിപാടി നടന്നു.
ഓര്‍ഗനൈസേഷന്‍ റെസിലയന്‍സ് ടീം, ഫയര്‍ ഗ്രൂപ്പ് KOC ടീം ലീഡര്‍ നാസര്‍ അല്‍ ബുഹൈരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഫൈവ് എം ഇന്റര്‍നാഷണല്‍ QHSE - ലീഡ് ട്രൈനര്‍ ബിനാസ് നാസര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി.
കഹൂത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി സേഫ്റ്റി അവബോധ ക്വിസ് മത്സരം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. കെ.ഐ.ജി ആക്ടിങ് പ്രസിഡണ്ട് സക്കീര്‍ഹുസൈന്‍ തുവ്വൂര്‍, കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, ഫൈസല്‍ മഞ്ചേരി, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിനല്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, മഹ്നാസ് മുസ്തഫ, അഖീല്‍ ഇസ്ഹാഖ്, സേഫ്എക്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ വര്‍ഗീസ്, മറ്റു സംഘടന ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രസിഡണ്ട് സിജില്‍ ഖാന്‍ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഹശീബ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റമീസ് എം.പി നന്ദിയും പറഞ്ഞു. ജുമാന്‍ ഖിറാഅത്ത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."