HOME
DETAILS

കെ ഫോണില്‍ താല്‍പര്യം അറിയിച്ച് തമിഴ്‌നാടും, തെലങ്കാനയും

  
August 07, 2024 | 3:12 PM

Tamil Nadu and Telangana have expressed interest in K phone

കേരള സര്‍ക്കാരിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കായ കെ.ഫോണ്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തെലങ്കാന. തെലങ്കാനയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം തിരുവനന്തപുരത്തെത്തി കെ. ഫോണ്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.സന്തോഷ് ബാബുവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് കീഴില്‍ ഈ പദ്ധതി നേരിട്ടു നടത്തുമ്പോഴുള്ള സാമ്പത്തിക ബാധ്യതകള്‍, വരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് സംഘം മടങ്ങിയത്. കെ ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. 

കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ക്കിടയിലാണ് കെ ഫോണ്‍ പദ്ധതി ആരംഭിച്ചത് എന്നാല്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിച്ചില്ല. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാപിക്കേണ്ട കേബിളുകളുടെ ദൂരം, നല്‍കേണ്ട കണക്ഷനുകളുടെ എണ്ണം, നിയമിക്കേണ്ട ജീവനക്കാരുടെ എണ്ണം എന്നിവ കണക്കാക്കിയിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം നല്‍കിയ സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 20 ലക്ഷത്തോളം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഫോണ്‍ കണക്ഷന്‍ എത്തിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 30,000 ബി.പി.എല്‍ കുടുംബങ്ങളില്‍ കണക്ഷന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കെ ഫോണ്‍ ഇതുവരെ അയ്യായിരം സര്‍ക്കാര്‍ ഓഫീസുകളിലും, 20,000 വാണിജ്യ കേന്ദ്രങ്ങളിലും കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

നേരത്തെ തമിഴ്‌നാടും കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്നോട്ട് വന്നിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ തമിഴ്‌നാട് ഐ.ടി മന്ത്രിയും, മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍  ടിഫോണ്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.

The states of Tamil Nadu and Telangana have expressed interest in adopting Kerala's K-FON (Kerala Fibre Optic Network) model to enhance digital connectivity. This initiative aims to provide high-speed internet access to underserved regions, bridging the digital divide and promoting socio-economic development.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  2 days ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  2 days ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  2 days ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  2 days ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  2 days ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  2 days ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  2 days ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  2 days ago