HOME
DETAILS

ആറ് മാസം കൊണ്ട് 4.49 കോടി യാത്രക്കാര്‍, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ

  
Abishek
August 08 2024 | 13:08 PM

Dubai Airport Becomes Worlds Busiest Serves 449 Million Passengers in 6 Months

ടൂറിസം,ബിസിനസ് മേഖലകളുടെ കുതിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി ദുബൈ വിമാനത്താവളം. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോയ ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരിക്കേറിയ വിമാനത്താവളം എന്ന നേട്ടത്തിലേക്കാണ് കാലെടുത്തു വച്ചത്. 4.49 കോടി യാത്രക്കാരാണ് ജൂണ്‍ മാസം വരെ ഇതുവഴി കടന്നു പോയത്. കഴിഞ്ഞ വര്‍ഷമൊടുവില്‍ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ ദുബൈ, ഇത്തവണ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്തേക്കെത്തി.

ടൂറിസം, ബിസിനസ് പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗങ്ങളിലുണ്ടായ മുന്നേറ്റങ്ങളാണ് ഇത്രയേറെ വിദേശ യാത്രക്കാരെ ദുബൈയിലെത്തിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള വ്യോമഗതാഗത കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ പ്രാധാന്യം വര്‍ധിക്കുന്നതിന് തെളിവാണ് ഈ നേട്ടമെന്ന് ദുബൈ എയര്‍പോര്‍ട്ട് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് വ്യക്തമാക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍ മാത്രമല്ല ദിവസങ്ങളോളം ദുബൈയില്‍ താമസിക്കാനെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും ഇത്തവണ വന്‍വര്‍ധനവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യം അതിവേഗം മറികടക്കാന്‍ ദുബൈ വിമാനത്താവളത്തിന് സാധിച്ചു. 2018 ല്‍ 8.9 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് 2022 ല്‍ യാത്രക്കാരുടെ എണ്ണം 6.6 കോടിയായി കുറഞ്ഞു. കൊവിഡാനന്തരം കഴിഞ്ഞ വര്‍ഷം 8.6 കോടി യാത്രക്കാരുമായി ലോകത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായി മാറാന്‍ ദുബൈ വിമാനത്താവളത്തിനു സാധിച്ചു. ഈ വര്‍ഷം 9.1 കോടി യാത്രക്കാരെത്തുമെന്നാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്.

"Dubai Airport has surpassed all others to become the world's busiest, serving a record 44.9 million passengers in just six months. Find out more about this impressive milestone and what it means for air travel."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  24 minutes ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  26 minutes ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  40 minutes ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  an hour ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  an hour ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  an hour ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago