HOME
DETAILS

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം; നാളെ തെരച്ചിലുണ്ടാകില്ല; സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല

ADVERTISEMENT
  
August 09 2024 | 16:08 PM

Prime Ministers visit to Wayanad no search tomorrow Volunteers are also not allowed in mundakkai

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ നാളെ തിരച്ചില്‍ അനുവദിക്കില്ല. കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമന്നും ജില്ല കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. 

നാളെ 12 മണിയോടെയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. മൂന്ന് മണിക്കൂറോളം മേഖലയില്‍ തുടരും. കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാകും വയനാട്ടിലെത്തുക. കല്‍പ്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങു. തുടര്‍ന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തും. 

അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വരവില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

Prime Ministers visit to Wayanad no search tomorrow Volunteers are also not allowed in mundakkai



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 days ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 days ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 days ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 days ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 days ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 days ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  3 days ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  3 days ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  3 days ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  3 days ago