കേരളത്തിന്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; സഹായം എത്രയും വേഗം നൽകും, പൂർണ പിന്തുണ
കണ്ണൂർ:കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ആവശ്യങ്ങൾക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നൽകി. വയനാട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മോദിയുടെ പ്രഖ്യാപനം.
ഉരുളെടുത്ത ചൂരല്‍മലയിലൂടെ നടന്ന് ദുരന്തവ്യാപ്തി മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. മോദി ആദ്യം പോയത് വെള്ളാര്‍മല സ്‌കൂളിലേക്കാണ്. സ്‌കൂള്‍ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂള്‍ കാണണമെന്നായിരുന്നു. സ്‌കൂളിന്റെ പരിസരത്തെ തകര്‍ന്ന വീടുകളും മോദി കണ്ടു.
ശേഷം, ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദ്ദീന്‍, ശ്രുതി, ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര എന്നിവരെയാണ് പ്രധാനമന്ത്രി നേരിട്ട് കണ്ട് സംസാരിച്ചത്. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. അതിനു ശേഷം ബെയ്‌ലി പാലത്തിലൂടെ നടന്നും അദ്ദേഹം നിരീക്ഷണം നടത്തി. സൈനികര്‍ അദ്ദേഹത്തിന് ദുരന്തവ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു. ദുരന്തഭൂമിയുടെ മുന്‍കാല ഭൂപടവും ദുരന്തശേഷമുള്ള ഭൂപടവും പ്രധാനമന്ത്രിയെ കാണിച്ച് സാഹചര്യം വിശദീകരിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൂരല്‍മലയിലെത്തിയത്. കണ്ണൂരില്‍ വിമാനമിറങ്ങിയ മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ആകാശ നിരീക്ഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വ്യോമനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് തിരിക്കുകയായിരുന്നു. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് ശേഷം അവലോകന യോഗം ചേരും.
രാവിലെ 11 മണിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് മോദി ഇറങ്ങിയത്. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.
കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് ചേർന്ന് സ്വീകരിച്ചു. ഹെലികോപറ്ററിൽ വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി ഉരുൾപൊട്ടിയ പ്രദേശം ഹെലികോപ്റ്ററിൽ ഇരുന്ന് വീക്ഷിക്കും. ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് വഴിയും ചൂരൽമലയിലേക്ക് എത്തും. സൈന്യം നിർമിച്ച ബെയിലി പാലത്തിലൂടെ പ്രധാനമന്ത്രി നടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് പോകും. ദുരന്തത്തിൽ പ്രവർത്തിച്ച വിവിധ രക്ഷാസേനകളെ പ്രധാനമന്ത്രി അഭിനന്ദിക്കും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം സന്ദർശിക്കും. ഇതിനു ശേഷം കലക്ടറേറ്റിൽ അവലോകന യോഗം നടത്തും.
യോഗത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് സൂചന. ദുരിതബാധിതരുടെ പുനരധിവാസത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചേക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് വയനാട്ടിൽ കനത്ത സുരക്ഷയാണ്ഏർപ്പെടുത്തിയിരിക്കുന്നത്. മേപ്പാടി മുതൽ കൽപറ്റ വരെയുള്ള ഭാഗങ്ങളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 10 മണി മുതൽ ഈ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ല.
Prime Minister Narendra Modi arrived in Kannur, Kerala to assess the damage caused by the recent floods and landslides in Wayanad. He will conduct an aerial survey of the affected areas and visit the flood-hit regions, relief camps, and hospitals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."