HOME
DETAILS

ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസ്: അഞ്ച് പേര്‍ കസ്റ്റഡിയില്‍

  
August 11, 2024 | 7:20 AM

gang-leaders-joy-murder-case-five-people-are-in-custody

തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയുടെ കൊലപാതക കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അരുണ്‍ എം ജി, അരുണ്‍ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന പൗഡിക്കോണം വിഷ്ണുനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്തന്‍കോട് കുറ്റിയാണി സ്വദേശി ജോയി (41) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മണ്ണ് മാഫിയ നേതാവായാണ് ജോയി അറിയപ്പെടുന്നത്. ചെറിയ പ്രകോപനം ഉണ്ടായാല്‍ പോലും വെട്ടുകത്തി വീശുന്ന സ്വഭാവമുള്ളതിനാലാണ് ഇയാള്‍ക്ക് വെട്ടികത്തി ജോയി എന്ന പേരു ലഭിച്ചത്.

ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി മുക്കില്‍ വച്ച് വെള്ളിയാഴ്ച രാത്രി 8നാണ് ജോയിക്ക് വെട്ടേറ്റത്. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ജോയി ഏറെനേരം രക്തം വാര്‍ന്ന് റോഡില്‍ കിടന്നിരുന്നു. പൊലിസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൂലിക്ക് ഓടിക്കുന്ന ഓട്ടോ പാര്‍ക്കുചെയ്യാന്‍ പോകുന്നതിനിടെ കാറിലെത്തിയവര്‍ ഓട്ടോ തടഞ്ഞ് ജോയിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ ആശുപത്രിയില്‍ വച്ച് മരിച്ചു.

കാപ്പ കേസില്‍ തടവിലായിരുന്ന ജോയി രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. കാറില്‍ എത്തിയ മൂന്നംഗ അക്രമിസംഘം ജോയിയുടെ കാല്‍ വെട്ടി വേര്‍പ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ട്. അക്രമികള്‍ എത്തിയ കാറും തിരിച്ചറിഞ്ഞെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ പരാതികള്‍ ഇന്നുമുതല്‍ അറിയിക്കാം; അന്തിമ പട്ടിക ഫെബ്രുവരി 14ന്

Kerala
  •  16 hours ago
No Image

തൃശൂരിൽ പട്ടാപ്പകൽ മാലപൊട്ടിക്കൽ; പാലുമായി പോയ വയോധികയെ ആക്രമിച്ച് രണ്ടംഗ സംഘം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

Kerala
  •  a day ago
No Image

അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്

National
  •  a day ago
No Image

ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ജനുവരിയിൽ യുഎഇയിലെത്തിയേക്കും; സൂചന നൽകി ഇലോൺ മസ്‌ക്

uae
  •  a day ago
No Image

ലോക്ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വ്യാപക പ്രതിഷേധം; ഗവർണറുടെ നടപടിക്കെതിരെ വിമർശനം

National
  •  a day ago
No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  a day ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  a day ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  a day ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  a day ago