HOME
DETAILS

വയനാട് ഉരുള്‍പൊട്ടല്‍ ; ജനകീയ തിരച്ചില്‍ ഇന്നും; ഡി.എന്‍.എ ഫലം പരസ്യപ്പെടുത്തും, നഷ്ടപ്പെട്ട രേഖകള്‍ക്കായി ക്യാംപ് 

  
Web Desk
August 12, 2024 | 1:39 AM

Ongoing Search Operations for Missing in Wayanad Mudakkai Landslide No Volunteers in Chaliyar Search

 

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ചാലിയാറില്‍ വിവിധയിടങ്ങളിലായി ഇന്നും ജനകീയ തിരച്ചില്‍. രാവിലെ ഏഴുമണി മുതല്‍ മുണ്ടേരി ഫാം മേഖലയില്‍ തുടങ്ങുന്ന വിശദമായ തിരച്ചില്‍ ഉച്ചയ്ക്കു രണ്ടുമണിയോടെ പരപ്പന്‍പാറയില്‍ അവസാനിക്കും.

എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലിസ്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ അഞ്ചുകിലോമീറ്റര്‍ ദൂരം തെരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ഈ ഭാഗത്തെ തിരച്ചിലിലിന് സന്നദ്ധപ്രവര്‍ത്തകരുണ്ടാകില്ല. വനമേഖലയായ പാണന്‍കായത്തില്‍ 50 അംഗ സംഘവും ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ 40 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെ 30 അംഗ സംഘവും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെ മറ്റൊരു 30 അംഗ സംഘവും തെരച്ചില്‍ നടത്തും.

അഞ്ചിടങ്ങളിലായി നടത്തുന്ന തിരച്ചില്‍ നാളെയും തുടരും. ഇന്നലെ മുണ്ടക്കൈ ചൂരല്‍മല മേഖലകളില്‍ നടന്ന ജനകീയ തെരച്ചലില്‍ സന്നദ്ധപ്രവര്‍ത്തകരും പ്രദേശവാസികളും ക്യാമ്പില്‍ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേരാണ് പങ്കെടുത്തത്.

അതോടൊപ്പം തിരിച്ചറിയാത്ത മൃതദേഹങ്ങളുടേയും ശരീരഭാഗങ്ങളുടേയും ഡി.എന്‍.ഫലം ഇന്ന് മുതല്‍ പരസ്യപ്പെടുത്തി തുടങ്ങും. ഇതോടെ മരിച്ച ശേഷിക്കുന്നവരെ കൂടി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പ്രത്യേക ക്യാംപ് നടത്തുന്നുണ്ട്. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

 

Search operations for missing individuals in the Wayanad Mudakkai landslide disaster continue with specialized teams working in Chaliyar without volunteers

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  10 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  10 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  10 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  10 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  10 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  10 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  10 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  10 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  10 days ago