HOME
DETAILS

'വിനേഷിന് സംഭവിച്ചതില്‍ വിഷമമുണ്ട്' ലോക ഗുസ്തി അസോസിയേഷന്‍ മേധാവി

  
Web Desk
August 12 2024 | 03:08 AM

Vinesh Phogat disqualification UWW chief Nenad Lalovic opens up on row

പാരിസ്: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ലോക ഗുസ്തി അസോസിയേഷന്‍ മേധാവി. ലോക റസ്‌ലിംങ് പ്രസിഡന്റ് നെനാദ് ലാലോവിച്ചാണ് ഫോഗട്ടിന്റെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യു.ഡബ്യൂ.ഡബ്യൂ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ രാജ്യത്തിന്റെ വലിപ്പമല്ല ഇവിടെ പരിഗണിക്കുന്നത്. അത്‌ലറ്റുകള്‍ അത്‌ലറ്റുകളാണെന്ന് ലാലോവിച്ച് പറഞ്ഞു. എന്നാല്‍ സംഭവിച്ച കാര്യത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാവരും അറിഞ്ഞാണ് വിനേഷിന്റെ ഭാരം രേഖപ്പെടുത്തിയത്. എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. നിയമം പിന്തുടരുക മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. അത്‌ലറ്റുകളുടെ ആരോഗ്യത്തിന് വേണ്ടിയാണ് നിയമങ്ങള്‍. അത് പാലിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണ്. നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. എന്നാല്‍ നിയമങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയില്ലെന്ന് ലാലോവിച്ച് വ്യക്തമാക്കി.പാരിസ് ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയതിന് ശേഷമായിരുന്നു 100 ഗ്രാം തൂക്കം അധികമായതിന്റെ പേരില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  3 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago