HOME
DETAILS

'ഭരണ നേട്ടങ്ങള്‍' വിശദീകരിക്കുന്ന പരസ്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; 18 ലക്ഷം രൂപ അനുവദിച്ചു

  
Web Desk
August 13, 2024 | 4:44 AM

Kerala Government to Showcase Achievements in Theaters Across Five States

തിരുവനന്തപുരം: കേരളത്തിനു പുറത്തും സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിലാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്.  ഇതിനായി  18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് പരസ്യത്തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 90 സെക്കന്‍ഡ് ആണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദര്‍ശിപ്പിക്കുന്നത്. ഇതിനായി 18,19,843 രൂപ അനുവദിച്ചതായി ഉത്തരവില്‍ പറയുന്നു.

അന്തര്‍സംസ്ഥാന പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് തിയറ്റര്‍ പരസ്യങ്ങള്‍ക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സവിശേഷമായ നേട്ടങ്ങള്‍, വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യചിത്രം. തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം നടത്തുന്ന ക്യൂബ്, യു.എഫ്.ഒ ഏജന്‍സികള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  4 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  4 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  4 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  4 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  4 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  4 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  4 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  4 days ago