പുഴയിലിറങ്ങി ഈശ്വർ മാൽപെ; തിരച്ചിൽ വീണ്ടും ലോഹഭാഗം കണ്ടെത്തി, ലോറിയുടേതല്ലെന്ന് സ്ഥിരീകരണം
ഷിരൂർ: ഗംഗാവാലി പുഴയിൽ അർജ്ജുൻ ഉൾപെടെയുള്ളവർക്കായുള്ള തിരിച്ചിൽ തുടഹ്ങി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വീണ്ടും ലോഹഭാഗം കണ്ടെത്തി. എന്നാൽ അത് അർജ്ജുന്റെ ലോറിയുടേതല്ലെന്നാണ് സ്ഥിരീകരണം. കണ്ടെത്തിയത് കണ്ടെയ്‌നറിലെ ലോക്ക് ആണെന്നാണ് നിഗമനം. മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്നലെ ഈശ്വർ മാൽപെ ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കൾ പുഴക്കടിയിൽ നിന്ന് വീണ്ടെടുത്തിരുന്നു.
അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ട് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കരയിൽ നിന്ന് 100 അടി അകലെ 35 മീറ്റർ ആഴത്തിൽ നിന്നാണ് ജാക്കി കണ്ടെത്തിയത്.ജാക്കി അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് തന്നെയാണ് ഇന്നലെ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."