HOME
DETAILS

ഷിരൂര്‍ ദൗത്യം: നേവിയുടെ തിരച്ചിലില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി, അര്‍ജ്ജുന്റെ  ലോറിയുടേതെന്ന് സംശയം, നിഷേധിച്ച് ലോറി ഉടമ മനാഫ് 

  
Web Desk
August 14, 2024 | 10:01 AM

New Metal Fragments Found in Gangavali River Search Arjuns Truck Parts Confirmed But Other Fragments Denied

ഷിരൂര്‍: ഗംഗാവാലി പുഴയില്‍ അര്‍ജ്ജുന്‍ ഉള്‍പെടെയുള്ളവര്‍ക്കായുള്ള തിരച്ചിലിനിടെ വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി. നേവിയുടെ തിരിച്ചിലിലാണ് ലോഹഭാഗങ്ങള്‍ കണ്ടെത്തിയത്. അര്‍ജ്ജുന്റെ ലോറിയുടേതെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും നിഷേധിച്ച് ഉടമ മനാഫ് രംഗത്തെത്തി. കണ്ടെത്തിയ ലോഹഭാഗം തന്റെ ലോറിയുടേതല്ലെന്നാണ് മനാഫ് പറയുന്നത്. ടാങ്കര്‍ ലോറിയുടേതാവാനാണ് സാധ്യതയെന്നും മനാഫ് ചൂണ്ടിക്കാട്ടുന്നു. തിരച്ചിലില്‍ അര്‍ജ്ജുന്റെ ലോറിയുടെ കയര്‍ കണ്ടെത്തിയിട്ടുണ്ട്. 

നേരത്തെ  മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലും ലോഹഭാഗം കണ്ടെത്തിയിരുന്നു. അതും അര്‍ജ്ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.  കണ്ടെയ്‌നറിലെ ലോക്ക് ആയിരുന്നു ഇത്. 

ഇന്നലെ ഈശ്വര്‍ മാല്‍പെ ഒരു മണിക്കൂര്‍ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കള്‍ പുഴക്കടിയില്‍ നിന്ന് വീണ്ടെടുത്തിരുന്നു. 
അര്‍ജുന്‍ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തില്‍പെട്ട ടാങ്കറിലെ രണ്ട് ഭാഗങ്ങളുമാണ് കണ്ടെത്തിയത്.  കരയില്‍ നിന്ന് 100 അടി അകലെ 35 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ജാക്കി കണ്ടെത്തിയത്.ജാക്കി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് തന്നെയാണ് ഇന്നലെ സ്ഥിരീകരിച്ചത്.

In the ongoing search operation in the Gangavali River, metal fragments have been discovered by the Navy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  7 days ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  7 days ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  7 days ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  7 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  7 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  7 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  7 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  7 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  7 days ago