HOME
DETAILS

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ; 110 തവണ ഇസ്‍ലാംഭീതി അടങ്ങിയ പ്രസംഗം നടത്തി

  
Web Desk
August 15 2024 | 00:08 AM

Human Rights Watch Accuses Modi of Islamophobia During Election Campaign

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാപകമായ രീതിയില്‍ ഇസ്‍ലാംഭീതി പടര്‍ത്തുന്ന വിധത്തിലുള്ള പ്രസംഗം നടത്തിയതായി രാജ്യാന്തര മനുഷ്യാവകാശ വേദിയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ആകെ 173 പ്രസംഗങ്ങളാണ് നടത്തിയത്. ഇതില്‍ 110ഉം ഇസ്‍ലാമോഫോബിയ ഉള്ളടക്കമുള്ളവയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു)ഇറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ ഇന്ത്യയില്‍ ന്യൂപക്ഷ മതവിഭാഗങ്ങള്‍ക്ക് നേരെ അക്രമസംഭവങ്ങള്‍ തുടരുകയാണെന്നും ഇന്നലെ ഇറക്കിയ 'ഇന്ത്യ: വിദ്വേഷ പ്രസംഗം മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ എച്ച്.ആര്‍.ഡബ്ല്യു ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഇത്തരം പ്രസംഗങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും, തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍ ധാരാളം കടന്നുകൂടി. പ്രധാനമന്ത്രി മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയുടെ മറ്റ് നേതാക്കളും ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യംവച്ചു. ബി.ജെ.പി നേതാക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരേ വിവേചനവും ശത്രുതയും അക്രമവും ഇളക്കിവിടുന്ന പ്രസ്താവനകള്‍ ആവര്‍ത്തിച്ചു.

മുസ്‍ലിംകളുടെ അവകാശങ്ങള്‍ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളിലൂടെ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയും ഒപ്പം ഭൂരിപക്ഷ ഹിന്ദു സമൂഹത്തില്‍ ഭയം വളര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയായിരുന്നു മോദിയുടെ പ്രസംഗങ്ങളത്രയും.

കൂടാതെ ബി.ജെ.പി ഭരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‍ലിംകളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ വ്യാപകമായി പൊളിച്ചുനീക്കുകയോ തകര്‍ക്കുകയോചെയ്തു. റിപ്പോര്‍ട്ടില്‍ മോദി നടത്തിയ നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ ഉദാഹരിക്കുകയും ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരും കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരായി ആക്ഷേപിക്കുകയും ചെയ്തതാണ് ഒരു ഉദാഹരണം. പ്രതിപക്ഷം അധികാരത്തിലേറിയാല്‍ ഹിന്ദു സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിധത്തിലും മോദി പ്രസംഗിച്ചു. കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രിക്കറ്റ് ടീമില്‍ മുസ്‍ലിംകള്‍ മാത്രമാണ് ഉണ്ടാകുക, ഇന്ത്യയിലെ അവശജനവിഭാഗങ്ങളിലൊന്നായ പട്ടികവിഭാഗങ്ങളുടെ തൊഴില്‍ സംവരണവും മറ്റ് അവകാശങ്ങളും എടുത്ത് മുസ്‍ലിംകള്‍ക്ക് നല്‍കും, ഹിന്ദു സ്ത്രീകളുടെ താലിമാല പ്രതിപക്ഷം എടുക്കും തുടങ്ങിയ തെറ്റിദ്ധാരണാജനകവും വിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങളും നടത്തുകയുണ്ടായി. അമിത്ഷാ, യോഗി ആദിത്യനാഥ്, ഹിമന്തബിശ്വ ശര്‍മ, അനുരാഗ് താക്കൂര്‍ തുടങ്ങിടയ ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും മുസ്‍ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ പ്രസംഗങ്ങളില്‍ തീര്‍ത്തും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡയറക്ടര്‍ എലെയ്ന്‍ പിയേഴ്‌സണ്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള തുടര്‍ച്ചയായ പ്രകോപനപരമായ പ്രസംഗങ്ങളും അക്രമസംഭവങ്ങളും മോദിയുടെ ഭരണത്തിന് കീഴില്‍ സാധാരണ സംഭവമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 Human Rights Watch reports that 110 out of 173 speeches made by PM Narendra Modi during the Lok Sabha election campaign contained Islamophobic content, sparking controversy and debate. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago