ലിംഗ മത ഭേദമില്ല, സ്വാതന്ത്ര്യ ദിനത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കുമായി വാതായനങ്ങള്‍ തുറന്നിടുന്ന മുസ്‌ലിം പള്ളി
ഹൈദരാബാദ്: ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സന്തോഷാരവങ്ങളിലേക്ക് മിഴി തുറക്കുന്ന ആഗസ്റ്റ് 15. എല്ലാ വര്‍ഷങ്ങളിലും ആ ദിവസമാവുമ്പോള്‍ ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ പത്താം നമ്പര്‍ റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന മസ്ജിദ് ഇ മദീനയുടെ വാതായനങ്ങളും തുറന്നിടും. നാട്ടിലെ മുഴുവന്‍ മനുഷ്യര്‍ക്കുമായി. ആ ദിവസം അവിടെ ആര്‍ക്കും കയറിച്ചെല്ലാം. മതമില്ല ജാതിയില്ല. ലിംഗഭേദമില്ല...കുഞ്ഞുങ്ങളെന്നോ മുതിര്‍ന്നവരെന്നോ ഇല്ല. രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് മദീന പള്ളി കാണികള്‍ക്കായി തുറന്നുവെയ്ക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഇസ്‌ലാം മത പണ്ഡിതരുമായി സംവദിക്കാനുള്ള അവസരവും പള്ളിയ്ക്കകത്തുണ്ടാകും.
എല്ലാ മതസമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പള്ളി സന്ദര്‍ശിക്കുവാനും ഇസ്‌ലാമിക സംസ്‌ക്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും അവസരം നല്‍കുക എന്നതാണ് ഈ സന്ദര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മദീന പള്ളിയുടെ ഭരണാധികാരിലൊരാളായ മോഷിന്‍ അലി പറയുന്നു. സമൂഹത്തില്‍ സഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം സ്ഥാപിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദര്‍ശകര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം നേതാക്കള്‍ക്കുള്ള പങ്ക് മനസിലാക്കി കൊടുക്കുന്നതില്‍ 'വിസിറ്റ് മൈ മോസ്‌ക്' എന്ന പദ്ധതി സഹായകമാകുമെന്ന് വിദ്യാഭ്യാസ വിദഗധന്‍ സാക്കിര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലും ഹൈദരാബാദിലെ പള്ളികള്‍ എഴുതപ്പെട്ടവയാണ്. 1857ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തില്‍ നിര്‍ണായക പങ്കാണ് മക്കാ മസ്ജിദിനുള്ളത്. മസ്ജിദിന്റെ കൈകാര്യകര്‍ത്താക്കളില്‍ പെട്ട മൗലവി അലാവുദീന്‍, തുറേബാസ് ഖാന്‍ എന്നിവര്‍ കോട്ടിയിലെ ബ്രിട്ടീഷ് വസതി ആക്രമിച്ച് കലാപത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇതില്‍ തുറേബാസ് ഖാനെ പിന്നീട് തൂക്കിലേറ്റി. മൗലവി അലാവുദീന്‍ ആന്‍ഡമാന്‍ ദ്വീപിലെ ജയിലില്‍ വര്‍ഷങ്ങളോളം തടവിലാക്കപ്പെട്ടു. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിയാണ് മൗലവി അലാവുദീന്‍. ജയിലില്‍ കഴിയവേയാണ് അദ്ദേഹം മരണപ്പെട്ടതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."