HOME
DETAILS

ഗൾഫിൽ ചൂട് കുറയുമെന്ന സൂചനയോടെ 'സുഹൈൽ' എത്തുന്നു

  
August 15, 2024 | 6:57 AM

Suhail Stars Rise Signals Arrival of Autumn

ദുബൈ: ശരത്കാലത്തിന്റെ വരവറിയിച്ചു  യു.എ.ഇയുടേയും അറേബ്യൻ ഉപഭൂഖണ്ഡത്തിന്റേയും ആകാശത്ത് സൂഹൈൽ നക്ഷത്രത്തിന്റെ ഉദയം ഉടൻ ദൃശ്യമാവുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ഇത് നിലവിലെ തീവ്രമായ ചൂട് അവസാനിക്കുന്നതിന്റ സൂചനയാണ്. തുടർന്നുള്ള ദിവസങ്ങളിൽ അന്തരീക്ഷോഷ്മാവ് ക്രമാതീതമായി കുറയുകയും ചെയ്യും. ഇതിന്‌ പുറമെ, ഈ കാലയളവിൽ അന്തരീക്ഷത്തിലെയും ഭൂമിയിലെയും ഈർപ്പ സാന്നിധ്യം വർധിക്കും.

സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത് മുതൽ നിലവിലുള്ള ദൈർഘ്യമേറിയ പകലുകൾ കുറഞ്ഞു വരും. ഏകദേശം 45 ദിവസങ്ങൾക്ക് ശേഷം, അതായത് ഒക്ടോബർ 2-ഓട് കൂടി രാപ്പകലുകളുടെ ദൈർഘ്യം തുല്യമായി വരികയും അത് സുഖമുള്ള അന്തരീക്ഷ ഉഷ്മാവിന് കാരണമാവുകയും ചെയ്യും. 100 ദിവസത്തിനകം ഗൾഫിൽ ശൈത്യവും ശീതകാലവും വന്നെത്തും.

നക്ഷത്രങ്ങളുടെ ഉദയവും അവയുടെ സ്ഥാനങ്ങലും പ്രാചീനകാലം മുതൽ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണ്. അവയെ ആശ്രയിച്ചാണ് കാലാവസ്ഥാ മാറ്റങ്ങൾ, മഴക്കാലം, ചൂട്, തണുപ്പ് തുടങ്ങിയവയുടെ ആരംഭം അവർ അറിയുന്നതും, മരുഭൂമിയിലൂടെയോടെ സമുദ്രത്തിലൂടെയോ ഉള്ള യാത്രകളിൽ ദിശ മനസ്സിലാക്കുന്നതും. ഗൾഫ് മേഖലയിലെ നാട്ടുകാരുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന 'അൽ-ദറൂർ' എന്ന പ്രാദേശിക കലണ്ടർ ആരംഭിക്കുന്നതും സൂഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ്. പുരാതന കാലം മുതൽ കാലാവസ്ഥ, കൃഷി, വിളവെടുപ്പ്, മത്സ്യബന്ധനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രാധാന്യമർഹിക്കുന്നതാണ് ഈ പ്രാദേശിക കലണ്ടർ. വർഷത്തെ നാല് ഭാഗങ്ങളാക്കി വിഭജിക്കുന്ന ഈ കലണ്ടർ, ഓരോ ഭാഗവും നൂറ് ദിവസങ്ങളിലായി വിഭജിച്ചിരിക്കുന്നു. ഇതിൽ, 'മിയത്ത് അൽസഫരി'എന്നത് ശരത്കാലത്തെ സൂചിപ്പിക്കുന്നു, 'മിയത്ത് അൽഷിതാ' ശീതകാലം, 'മിയത്ത് അൽസൈഫ്' വസന്തകാലം, 'അൽ-ഖൈദ്' കടുത്ത ചൂടിന്റെ കാലം എന്നിവയാണ്. അവസാന ഭാഗമായ "അൽ-ഖൈദ്" 65 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. ഇതിൽ ഓരോ പത്ത് ദിവസവും "ദർ" എന്ന പേരിലാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago