സേമിയയും കസ്റ്റാര്‍ഡും ചേര്‍ത്തൊരു അടിപൊളി റെസിപ്പിയിതാ
സേമിയ നമ്മുടെ അടുക്കളയില്‍ സ്ഥിരസാന്നിധ്യമാണ്. പെട്ടെന്നു വിരുന്നുകാര് വരുമ്പോഴോ അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ എന്തെങ്കിലും കഴിക്കണമെന്നൊക്കെ വിചാരിച്ചാല്‍ പെട്ടെന്നുണ്ടാക്കാന്‍ പറ്റുന്നതുമാണ് സേമിയ വിഭവങ്ങള്‍.
അതിഥികള്‍ക്കു വിളമ്പാന്‍ രുചികരമായ സേമിയ കസ്റ്റാര്‍ഡ് ഒന്നു പരീക്ഷിച്ചു നോക്കിയാലോ?
ചേരുവകള്‍
പാല് - അര ലിറ്റര്‍
വറുത്ത സേമിയ - അര കപ്പ്
പഞ്ചസാര -കാല്‍കപ്പ്
കസ്റ്റഡ് പൗഡര്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
ആപ്പിള്‍ - 1
പഴം-1
ഓറഞ്ച് -1
തയ്യാറാക്കുന്ന വിധം
ഒരുപാനില് പാല് നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ അതിലേക്ക് സേമിയ ഇട്ടു കൊടുക്കാം. നല്ലതുപോലെ വേവുന്നതുവരെ തിളപ്പിക്കുക. ശേഷം പഞ്ചസാരയും കൂടി ചേര്‍ത്തു ഒന്നുകൂടെ മിക്സ് ചെയ്യുക. ഒരു ചെറിയ ബൗളില്‍ കസ്റ്റാര്‍ഡ് പൗഡറും പാലും ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം ഇത് പാലിലേക്ക് ചേര്‍ത്തു കൊടുക്കുക.
വീണ്ടും നന്നായി തിളപ്പിച്ച് കുറുകിയതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്. ഇതിലേക്ക് ചെറുതായി കട്ട് ചെയ്ത പഴം, ആപ്പിള്‍, മാതളനാരങ്ങാ ,ടൂട്ടി ഫ്രൂട്ടി ഇവയെല്ലാം ചേര്‍ത്ത് മിക്സ് ചെയ്യുക. ഇനിയൊന്നു കഴിച്ചു നോക്കിയേ , പൊളിയാ..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."