HOME
DETAILS

സ്‌കൂളുകളില്‍ പോലും ആവശ്യത്തിനു കക്കൂസുകളില്ല

  
backup
August 30, 2016 | 11:12 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%82-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d


മലപ്പുറം: ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനം  കൈവരിച്ചെന്നു തദ്ദേശ വകുപ്പു മന്ത്രി പറയുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍  സ്‌കൂളുകളിലൊന്നിലും ആവശ്യത്തിനു ശൗചാലയമില്ല. വിദ്യാര്‍ഥികളുടെ എണ്ണം  അനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ശിക്കുന്നതു  പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണു ജില്ലയിലെ പൊതു  വിദ്യാലയങ്ങളില്‍ ഇല്ലാതിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത്  പദ്ധതിയുടെ ഭാഗമായാണു മുഴുവന്‍ സ്ഥലങ്ങളിലും ശൗചാലയം ഒരുക്കുക എന്ന  പദ്ധതി നടക്കുന്നത്. ജില്ലയില്‍ എല്ലായിടത്തും ശൗചാലയങ്ങളായെന്നും ഇതിന്റെ  പ്രഖ്യാപനം സെപ്തംബര്‍ 30 നു നടത്തുമെന്നും മലപ്പുറം നഗരസഭ ഹാളില്‍  നടന്ന പദ്ധതിയുടെ അവലോകന യോഗത്തില്‍ മന്ത്രി കെ.ടി ജലീല്‍  അറിയിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ ശൗചാലയം പദ്ധതിയില്‍ വ്യക്തികളെ മാത്രം  ഉള്‍പ്പെടുത്തിയാണു നടപ്പാക്കുന്നത്.
ഇതില്‍ ജില്ലയിലെ സ്‌കൂളുകള്‍, മറ്റു  പൊതു സ്ഥലങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്താത്തതാണു പ്രയാസമായിരിക്കുന്നത്.  കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന സമ്പൂര്‍ണ ശൗചാലയം പദ്ധതിയില്‍  പൊതു  ഇടങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തരമാണു ശൗചാലയം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായം വിതരണം ചെയ്യുന്നത്. എന്നതിനാല്‍ സര്‍ക്കാര്‍ മേഖലയിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി  സ്‌കൂളുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ജില്ലാ പഞ്ചായത്തിനു കീഴിലാണു ജില്ലയിലെ മിക്ക ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും  പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള  ഒരുക്കത്തിലാണു മലപ്പുറം ജില്ലാ പഞ്ചായത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  7 minutes ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  21 minutes ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  41 minutes ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  an hour ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  an hour ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  an hour ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  9 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  9 hours ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  9 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  10 hours ago