ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തുറക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുന്നേറുന്നു
മഞ്ചേരി: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാതൃകയാകുകയാണു മഞ്ചേരി തുറക്കല്‍ എച്ച്.എം.എസ്.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സഹപാഠിക്കൊരു സ്‌കൗട്ട് സ്‌നേഹ ഭവനം നിര്‍മാണം, പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ആഴ്ചയില്‍ ഒരു രൂപ ശേഖരിച്ചു കൊണ്ടുള്ള സുകൃതം ജീവ കാരുണൃ പദ്ധതി, നിര്‍ധനരായ രോഗികള്‍ക്കായി പിടിയരി പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികളാണു തുറക്കല്‍ സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതും വിദ്യാഭ്യാസ പ്രവര്‍ത്തനം തന്നെയാണെന്ന തിരിച്ചറിവാണു കുട്ടികള്‍ പങ്കുവെക്കുന്നത്. കുരുന്നുകള്‍ക്ക് എല്ലാവിധ പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും പി.ടി.എ, എം.ടി.എ ഭാരവാഹികളും രംഗത്തുണ്ട്
എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന ഒരു രൂപ നാണയത്തുട്ടുകള്‍ ശേഖരിച്ചു പാവപ്പെട്ടവര്‍ക്കു ചികിത്സ സഹായത്തിനും പഠന സഹായത്തിനും മാറ്റിവെയ്ക്കുന്നു. സുകൃതം എന്നാണു പദ്ധതിയുടെ പേര്. ഒന്നര ലക്ഷത്തോളം രൂപയാണ് ഇതു വഴി വിദ്യാര്‍ഥികള്‍ സഹായം നല്‍കുന്നത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അനസിനും ഭിന്നശേഷിക്കാരിയായ സഹോദരി അനസയ്ക്കും സ്വന്തമായി വീടില്ലാത്തതിന്റെ പ്രയാസം മനസിലാക്കിയാണു കുരുന്നുകള്‍ സ്‌നേഹ വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന്റെ തറക്കല്ലിടല്‍ കര്‍മം സ്വാതന്ത്ര്യ ദിനത്തില്‍ അഡ്വ.എം.ഉമ്മര്‍ എംഎല്‍എ നിര്‍വഹിച്ചു. എല്ലാ വര്‍ഷവും ഓരോ വീടു നിര്‍മിച്ചു നല്‍കാനാണു വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ഓണം ക്രിസ്മസ്, ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍ എന്നീ ആഘോഷ ദിനങ്ങളോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും അരി, പഞ്ചസാര, തേയില, ശര്‍ക്കര, ചെറുപയര്‍, വന്‍പയര്‍, ഉള്ളി, പരിപ്പ്, കടല, നാളികേരം എന്നിവ കൊണ്ടു വന്നു സ്‌കൂളില്‍ ശേഖരിച്ചു പെയിന്‍ ആന്റ് പാലിയേറ്റീവ് വഴി പാവപ്പെട്ടവര്‍ക്കു വിതരണം നടത്തുന്നതാണു പിടിയരി പദ്ധതി. 100 കുടുബങ്ങള്‍ക്കാവശ്യമായ വിഭവങ്ങളാണു കഴിഞ്ഞ ദിവസംകുട്ടികള്‍ ശേഖരിച്ചു മഞ്ചേരി പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ഹക്കീം, വൈസ് പ്രസിഡന്റ് ജലീല്‍, ഹെഡ്മിസ്ട്രസ് കെ.രാജേശ്വരി ടീച്ചര്‍, മാനേജര്‍ നാണി ഹാജി, ആസിഫ് മാസ്റ്റര്‍, ജലീല്‍ മാസ്റ്റര്‍, സല്‍മാന്‍ മാസ്റ്റര്‍, സബിത ടീച്ചര്‍, മുജീബ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."